എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം

എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം ...

Friday 30 January 2015

കായികപരിശീലനം ആരംഭിച്ചു


ഉദുമ പഞ്ചായത്തുതല കായികപരിശീലനത്തിന്റെ ഭാഗമായി സ്കൂളില്‍ മൂന്ന് നാല് ക്ലാസ്സിലെ കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള പരിശീലന പരിപാടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി 20 കുട്ടികള്‍ക്ക്  പിടിഎയുടെ കൂടി സഹകരണത്തോടെ പോഷകസമൃദ്ധമായ  പാല്‍, മുട്ട, പഴം എന്നിവ വിതരണം ചെയ്തുവരുന്നു.

Wednesday 7 January 2015

രക്ഷാകര്‍തൃയോഗത്തില്‍ കുട്ടികളുടെ ഇംഗ്ലീഷ് പ്രസംഗം






രണ്ടാം മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങള്‍ക്കുശേഷം കുട്ടികളുടെ നിലവാരം വിലയിരുത്തുന്നതിന് വേണ്ടിയുള്ള ക്ലാസ്സ് പിടിഎ യോഗത്തില്‍ 98 % രക്ഷിതാക്കളും സന്നിഹിതരായി. അധ്യാപകന്റെ സഹായമില്ലാതെ മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങള്‍ സ്വയം വായിച്ച് നിര്‍വ്വഹിക്കാന്‍ കഴിയുന്ന കുട്ടികള്‍ക്ക് പ്രത്യേകം അവസരം ഒരുക്കിയത് രക്ഷിതാക്കള്‍ നിറമനസ്സോടെ സ്വീകരിച്ചു. ക്ലാസ്സ് പിടിഎ യോഗത്തില്‍ രക്ഷിതാക്കളുടെ മുന്നില്‍ അവതരിപ്പിച്ച കുട്ടികളുടെ ഇംഗ്ലീഷ് പ്രസംഗം വേറിട്ട അനുഭവമായി. ക്ലാസ്സില്‍ വെച്ച് ലഭിച്ച വിഷയങ്ങള്‍ കുട്ടികള്‍ അവരുടെ കഴിവനുസരിച്ച് ഉയര്‍ന്ന ഭാഷണശേഷിയോടെ അവതരിപ്പിച്ചു.

Thursday 1 January 2015

അഭിമാനകരമായ 2014


അഭിനന്ദനങ്ങള്‍
ജില്ലാതല ബ്ലോഗ് നിര്‍മ്മാണത്തില്‍ രണ്ടാംസ്ഥാനം
ബേക്കല്‍ ഉപജില്ലാതല ബ്ലോഗ് നിര്‍മ്മാണത്തില്‍ ഒന്നാംസ്ഥാനം
ജില്ലാതലം ശാസ്ത്രചാര്‍ട്ട് ഒന്നാം സ്ഥാനം
ഉപജില്ലാതലസ്കൂള്‍ ബ്ലോഗ് മത്സരം ഒന്നാം സ്ഥാനം
ഉപജില്ലാകലോല്‍സവം കടങ്കഥാമത്സരം - ഒന്നാം സ്ഥാനം
ഉപജില്ലാതലം ശാസ്ത്രചാര്‍ട്ട് - ഒന്നാം സ്ഥാനം
ഉപജില്ലാതലം സാമൂഹ്യചാര്‍ട്ട് - രണ്ടാം സ്ഥാനം