
രണ്ടാം മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങള്‍ക്കുശേഷം കുട്ടികളുടെ നിലവാരം വിലയിരുത്തുന്നതിന് വേണ്ടിയുള്ള ക്ലാസ്സ് പിടിഎ യോഗത്തില്‍ 98 % രക്ഷിതാക്കളും സന്നിഹിതരായി. അധ്യാപകന്റെ സഹായമില്ലാതെ മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങള്‍ സ്വയം വായിച്ച് നിര്‍വ്വഹിക്കാന്‍ കഴിയുന്ന കുട്ടികള്‍ക്ക് പ്രത്യേകം അവസരം ഒരുക്കിയത് രക്ഷിതാക്കള്‍ നിറമനസ്സോടെ സ്വീകരിച്ചു. ക്ലാസ്സ് പിടിഎ യോഗത്തില്‍ രക്ഷിതാക്കളുടെ മുന്നില്‍ അവതരിപ്പിച്ച കുട്ടികളുടെ ഇംഗ്ലീഷ് പ്രസംഗം വേറിട്ട അനുഭവമായി. ക്ലാസ്സില്‍ വെച്ച് ലഭിച്ച വിഷയങ്ങള്‍ കുട്ടികള്‍ അവരുടെ കഴിവനുസരിച്ച് ഉയര്‍ന്ന ഭാഷണശേഷിയോടെ അവതരിപ്പിച്ചു.
No comments:
Post a Comment