എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം

എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം ...

Friday 19 December 2014

ക്രിസ്മസ് ആഘോഷം


ക്രിസ്തുഗാനങ്ങള്‍ പാടിയും കഥകള്‍ പറഞ്ഞും ക്രിസ്മസ് ആഘോഷിച്ചു. കുട്ടികള്‍ക്ക് ക്രിസ്മസ് കേക്ക് വിതരണം ചെയ്തു.

Monday 15 December 2014

മൂല്യനിര്‍ണ്ണയപ്രവര്‍ത്തനം






മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങള്‍ ഭംഗിയായി സംഘടിപ്പിച്ചു. അധ്യാപകന്റെ സഹായമില്ലാതെ മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങള്‍ സ്വയം വായിച്ച് നിര്‍വ്വഹിക്കാന്‍ കഴിയുന്ന കുട്ടികള്‍ക്ക് പ്രത്യേകം അവസരം ഒരുക്കി മൂല്യനിര്‍ണ്ണയത്തില്‍ ഒരു പുത്തന്‍ ചുവടുവെയ്പ്പ് നടത്തി.

Tuesday 9 December 2014

സാക്ഷരം പ്രഖ്യാപനം


ജില്ലാവിദ്യാഭ്യാസസമിതിയുടേയും ഡയറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സാക്ഷരം പ്രഖ്യാപനം നടത്തി ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി സുകുമാരി കെ സാക്ഷരം പ്രഖ്യാപനം നടത്തിക്കൊണ്ട് സ്കൂള്‍ പഠനമികവിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ സംസാരിച്ചു. തുടക്കമായി. പിടിഎ പ്രസിഡണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. 51 ദിവസം നീണ്ടുനില്ക്കുന്ന സാക്ഷരം പദ്ധതിയെക്കുറിച്ച് സ്‌കൂള്‍ ചുമതലയുള്ള സുശീലടീച്ചര്‍ ചടങ്ങില്‍ കാര്യങ്ങള്‍ വിശദീകരിച്ചു.  സ്‌കൂളില്‍ ആകെയുള്ള 147 കുട്ടികളില്‍ 7 പേരാണ് സാക്ഷരം പരിപാടിയില്‍ പങ്കെടുക്കേണ്ടത്. ഇതില്‍ രണ്ടുപേര്‍ പ്രത്യേകപരിഗണന അര്‍ഹിക്കുന്നവരാണ്. സാക്ഷരം പരിപാടിയില്‍ പങ്കെടുക്കേണ്ടത് വെറും 0.04ശതമാനം മാത്രമാണ്. ഇത്രയും കുറഞ്ഞശതമാനം സൂചിപ്പിക്കുന്നത് ഉയര്‍ന്ന പഠനമികവിനെയാണ്.

ഉപജില്ലാകലോത്സവത്തില്‍ വീണ്ടും മികവ്



ഉപജില്ലാകലോത്സവത്തില്‍ നൃത്തനൃത്തേതര ഇനങ്ങളില്‍ കുട്ടികള്‍ മികച്ച പ്രകടനം പുറത്തെടുത്തു.തലനാരിഴയുടെ വ്യത്യാസത്തില്‍ അഞ്ചാം സ്ഥാനത്ത് . കടങ്കഥമത്സരത്തിലെ ഏക എ ഗ്രേഡ് സ്കൂള്‍ കരസ്ഥമാക്കി. മത്സരിച്ച എല്ലാകുട്ടികളും മികച്ച ഗ്രേഡുകള്‍ നേടി. കടങ്കഥാമത്സരത്തില്‍ ശ്രീയുക്ത എ ഗ്രേഡോടെ ഒന്നാം സ്ഥാനവും സംഘനൃത്തമത്സരത്തില്‍ കൃഷ്ണേന്ദു ആന്റ് പാര്‍ട്ടി എ ഗ്രേഡോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ മഹിത ( മാപ്പിളപ്പാട്ട് , കവിത), ഉണ്ണിമായ (ഭരതനാട്യം ), ശ്രേയ ( നാടോടിനൃത്തം ) എന്നിവര്‍ ഏ ഗ്രേഡ് നേടി. അഭിമാനര്‍ഹമായ നേട്ടത്തിന് പിന്നിലെ മറ്റു കലാപ്രതിഭകള്‍ ആമ്പല്‍, അഞ്ജന, സ്നേഹ, ആര്യ, കൃഷ്ണേന്ദു, അനഘ, ശ്രീഹരി, ശ്രീശാന്ത്, അനന്യ ടി വി, ശ്രീയുക്ത, വിസ്മയ, അനന്യ എസ് എന്നിവരാണ്.

Monday 1 December 2014

ബ്ലോഗ് നിര്‍മ്മാണത്തില്‍ ജില്ലാതലപുരസ്കാരം


ജില്ലാതല ബ്ലോഗ് നിര്‍മ്മാണത്തില്‍ എല്‍ പി വിഭാഗത്തില്‍ രണ്ടാംസ്ഥാനംഉദുമ ജിഎല്‍പിയ്ക്ക്.ബേക്കല്‍ ഉപജില്ലാതല ബ്ലോഗ് നിര്‍മ്മാണത്തില്‍ എല്‍ പി വിഭാഗത്തില്‍ ഒന്നാംസ്ഥാനം ഉദുമ ജിഎല്‍പിയ്ക്ക്. ഡയറ്റ് പ്രിന്‍സിപ്പാള്‍, ഐടി കോര്‍ഡിനേറ്റര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍, ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.