മംഗള്‍യാനെ
കൂടുതല്‍ അടുത്തറിയാനും
പ്രത്യേകതകള്‍ മനസ്സിലാക്കാനുമായി
ശാസ്ത്രക്ലബ്ബിന്റെ
ആഭിമുഖ്യത്തില്‍ ക്ലാസ്സ്
സംഘടിപ്പിച്ചു.
മംഗള്‍യാന്‍
വിജയം ശാസ്ത്രാന്വേഷണപഠനത്തെ
മുന്നോട്ടു നയിക്കുന്നതില്‍
നല്ല ഊര്‍ജ്ജം പകരുന്നതാണ്.
ഇത്
ലോകത്ത് ഏറ്റവും പ്രശോഭിതമായ
വിജയമാകുമെന്നതില്‍ യാതൊരു
സംശയവുമില്ലെന്ന് ക്ലാസ്സ്
അവതരിപ്പിച്ചുകൊണ്ട്
വിശദീകരിച്ചു.
ഇതോടനുബന്ധിച്ച്
മംഗള്‍യാന്‍ പതിപ്പ് തയ്യറാക്കാനും
ക്വിസ്സ് മത്സരം നടത്താനും
ശാസ്ത്രക്ലബ്
തീരുമാനിച്ചു.
ചടങ്ങില്‍
ശ്രീമതി രമ ടീച്ചര്‍ അധ്യക്ഷത
വഹിച്ചു.
ശാസ്ത്രക്ലബ്ബ്
കണ്‍വീനറായ നാലാംക്ലാസ്സുകാരി
മഹിത സ്വാഗതവും അഭിനന്ദ്
നന്ദിയും പറഞ്ഞു.
ഓസോണ്‍ ദിനാഘോഷം
വിദ്യാലയത്തിലെ ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓസോണ്‍ ദിനാഘോഷം സമുചിതമായി ആചരിച്ചു. ശ്രീമതി പുഷ്പടീച്ചറുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ സുശീല ടീച്ചര്‍ പ്രകൃതിയെക്കുറിച്ച് കൂട്ടികള്‍ക്ക് ക്ലാസ്സെടുത്തു.ഓസോണ്‍ ഇന്ന് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും സമൂഹം ഏറ്റെടുത്തുനടത്തേണ്ട കാര്യങ്ങളെക്കുറിച്ചും മുഖ്യപ്രഭാഷണത്തില്‍ കുട്ടികളുമായി ആനന്ദ് മാസ്റ്റര്‍ സംസാരിച്ചു. ശ്രീമതി രമടീച്ചര്‍പരിപാടിക്ക് ആശംസകള്‍ നേര്ന്ന്സംസാരിച്ചു.
No comments:
Post a Comment