എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം

എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം ...

Thursday, 9 October 2014

ലോക തപാല്‍ ദിനം

കുറിപ്പ് വായന : അഷിത പി വി
സംവാദം : ശ്രീ രാജീവന്‍, പോസ്റ്റ്മാന്‍
        ലോക തപാല്‍ ദിനത്തോടനുബന്ധിച്ച് സ്കൂള്‍ അസംബ്ലിയില്‍ വച്ച് ഹെഡ്മിസ്ട്രിസ് പത്മകുമാരി ടീച്ചര്‍ തപാല്‍ ദിനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു. ആനന്ദ് മാഷ് ഇന്‍ലന്റ്, മണിയോര്‍ഡര്‍, കവര്‍, എയറോഗ്രാം തുടങ്ങിയവ പ്രദര്‍ശിപ്പിക്കുകയും അതിനെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. നാലാം ക്ലാസിലെ അഷിത തപാല്‍ ദിനവുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് അവതരിപ്പിച്ചു. ഉദുമ പോസ്റ്റ്മാന്‍ കുട്ടികളുമായി സംവദിച്ചു
               
           ആശയവിനിമയവുമായി ബന്ധപ്പെട്ട ശാസ്ത്രീയമാര്‍ഗ്ഗമാണ് തപാല്‍ സംവിധാനം ഈസംവിധാനം നിലവില്‍ വരുന്നതിനുമുമ്പ് പക്ഷി , മൃഗങ്ങള്‍ തുടങ്ങിയവയെ ഉപയോഗപ്പെടുത്തിയിരുന്നു . തുടര്‍ന്ന് അഞ്ചലോട്ടക്കാരെ ഉപയോഗിച്ചാണ് സന്ദേശങ്ങള്‍ വിനിമയം ചെയ്തിരുന്നത്.തപാല്‍ സംവിധാനം ലോകത്ത് ആദ്യമായി നടപ്പില്‍ വരുത്തിയത് ഇംഗ്ലണ്ടിലാണ്. തപാല്‍ സ്റ്റാമ്പില്‍ രാജ്യത്തിന്റെ പേര് പതിക്കാത്തതും ഇംഗ്ലണ്ട് തന്നെ.ഇന്ത്യയില്‍ തപാല്‍ സംവിധാനം നടപ്പിലാക്കിയത് ഡല്‍ഹൗസി പ്രഭുവാണ് .      
           തപാല്‍സ്റ്റാമ്പില്‍ ആദ്യം പ്രത്യക്ഷപ്പെട്ട ഭാരതീയന്‍ മഹാത്മാഗാന്ധിയാണ് എന്നാല്‍ ആദ്യ കേരളീയന്‍ ശ്രീനാരായണഗുരു ആണ്. ഇന്ത്യയിലെ ആദ്യ പോസ്റ്റോഫീസ് കല്‍ക്കത്തയിലാണ് സ്ഥിതിചെയ്യുന്നത് . മൈ സ്റ്റാമ്പ് പരിപാടിയിലൂടെ സ്വന്തം ചിത്രം സ്റ്റാമ്പില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം തപാല്‍ സംവിധാനം ഒരുക്കിയിട്ടുണ്ട് . തപാല്‍ സംവിധാനത്തില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് പോസ്റ്റ്കാര്‍ഡ് , ഇന്‍ലന്റ് തുടങ്ങിയവയാണ്.

1 comment:

  1. പ്രവര്‍ത്തനം മാതൃകാപരമായി. അഭിനന്ദനങ്ങള്‍

    ReplyDelete