എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം

എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം ...

STUDENTS CORNER

  എന്റെ പരിസരപുസ്തകം




  ഓണപ്പതിപ്പ്                         

                              മാവേലിനാടുവാണീടുംകാലം
                             മാനുഷ്യരെല്ലാരും ഒന്നുപോലെ
 മാഹാബലിചരിതം എന്ന കൃതിയിലെ ഈ വരികള്‍ എല്ലാവര്‍ക്കും പരിചിതമാണ്. ഓണത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട കഥഓണപ്പാട്ടുകള്‍ഓണച്ചൊല്ലുകള്‍ഓണക്കളികള്‍വിവിധതരം പൂക്കളങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കുട്ടികള്‍ ക്ലാസ്സ് തലത്തില്‍ ഓണപ്പതിപ്പ് തയ്യാറാക്കി.ഇതില്‍ നിന്നും മികച്ച കുറച്ചുപതിപ്പുകള്‍ ബാലസഭയില്‍ വെച്ച് ശ്രീമതി രമ ടീച്ചര്‍ പ്രകാശനം ചെയ്തു.

കവിത - അനഘ കെ എ (മൂന്ന് എ)

     മുയല് നല്ല മുയല്, എന്റെ സ്വന്തം മുയല്
     പുള്ളിയുള്ള മുയല്, സ്നേഹമുള്ള മുയല്
     അമ്മയുണ്ട് മുയലിന്, അച്ഛനുണ്ട് മുയലിന്
     കൂട്ടരുമൊത്ത് കളിക്കും, ചാടിച്ചാടി കളിക്കും
     എന്തു നല്ല മുയല്, എന്റെ സ്വന്തം മുയല്

മംഗള്‍യാന്‍ പതിപ്പ്  


ഡയറി  20.08.2014      - ശ്രീശാന്ത് എസ് (നാല് എ)

            ഞാന്‍ ഇന്ന് ഉണരുമ്പോള്‍ വിചാരിച്ചത് അല്‍പ്പം വെളുത്തിനോ എന്നാണ്. ഞാന്‍ എന്റെ പഠനമുറിയിലെ കണ്ണാടിയില്‍ നോക്കി കറുത്തതല്ലാതെ വെളുത്തിട്ടില്ല. ഞാന്‍ പല്ല് തേക്കാന്‍ മുറ്റത്തിറങ്ങി ഞാന്‍ എന്റെ ആന്റിക്ക് കെട്ടുന്ന വീടിനകത്ത് കയറി സിമന്റ് തേച്ച ഏണിയിലൂടെ കയറി ഞാന്‍ മാധവേട്ടനെ നോക്കി. ഞാന്‍ താഴെ ഇറങ്ങുമ്പോള്‍ വിചാരിച്ചു എന്നെ എത്രപേര്‍ ബഹുമാനിക്കുന്നു "ഞാനാ വല്ല്യയാള്‍". പെട്ടെന്ന് ഞാന്‍ വീണു ഞാന്‍ ചിന്തിച്ചു അഹങ്കാരം ആപത്ത് എന്ന്.         
        ഞാന്‍ മുഖം കഴുകി വീട്ടില്‍ കയറി മുഖം തുടച്ചു ചായ കുടിച്ചു. പുസ്തകം നോക്കി ഹോംവര്‍ക്ക് ബാക്കിയുണ്ടോ എന്ന് ഒരു വര്‍ക്കും ഉണ്ടായില്ല. കുളിച്ചു സഹായനിധിക്ക് നൂറ് രൂപ എടുത്തു. തൊപ്പിയുള്ള മഞ്ഞ ബനിയന്‍ ധരിച്ചു. മഴപെയ്യുമോ എന്നുകരുതി മഴക്കോട്ട് കൊട്ടയിലിട്ടു. സമയം ഒന്‍പത് മണിപോലും ആയിട്ടില്ല പുസ്തക സഞ്ചിയില്‍ പുസ്തകം എടുത്ത് വച്ചു സ്കൂളിലേക്കു പോയി.

 

No comments:

Post a Comment