എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം

എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം ...

Friday 31 October 2014

കേരളക്വിസ്സ്


കേരളപ്പിറവിദിനാഘോഷത്തിന്റെ ഭാഗമായി സ്കൂള്‍തലത്തില്‍ കേരളക്വിസ്സ് സംഘടിപ്പിച്ചു. ആദ്യം ക്ലാസ്സുതലത്തില്‍ നടന്നു. തുടര്‍ന്ന് സ്കൂള്‍തലത്തില്‍ പൊതുവായി സംഘടിപ്പിച്ചു  . വിജയികള്‍ കാര്‍ത്തിക്, ശ്രീയുക്ത,ആദിത്യ

Tuesday 28 October 2014

ദീപശിഖ സ്വീകരിച്ചു

ബേക്കല്‍ ഉപജില്ലാതല കായികമേളയുടെ മുന്നോടിയായുള്ള ദീപശിഖപ്രയാണം വര്‍ണാഭമായി സംഘടിപ്പിച്ചു. പ്രയാണത്തിന്റെ ഒന്നാം ദിവസം ഉദുമ എല്‍ പിയില്‍ സമാപിച്ചു. സ്കൂളിലെ കായികകുരുന്നുകള്‍ ഉപജില്ലക്യാപ്റ്റനില്‍ നിന്നും സ്വീകരിച്ചു. ജാഥാലീഡറായ ശ്രീ മോഹനന്‍ മാസ്റ്ററുടെ നേതൃത്വത്തിലാണ് ദീപശിഖ പ്രയാണം നടന്നത്.

Wednesday 22 October 2014

കണ്ണട വിതരണം


ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന സ്കൂള്‍തല കാഴ്ചപരിശോധനശില്പശാലയുടെ തുടര്‍ച്ചയായി കണ്ണടവിതരണം സ്കൂളില്‍ വെച്ച് നിര്‍വഹിച്ചു. ഉദുമ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ ശ്രീ. രാജേഷ്, അജിന്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.

Thursday 16 October 2014

ബാലസഭയോഗം

BRC RESOURCE TEACHER Smt. R SINDHU


         ഈമാസത്തെ ബാലസഭായോഗത്തില്‍ നിരവധി കലാപരികള്‍ കുട്ടികള്‍ അവതരിപ്പിച്ചു. കഥാകഥനം, കവിതാലാപനം, കുട്ടിപ്പാട്ടുകള്‍, ആംഗ്യപ്പാട്ടുകള്‍, നാടകം എന്നിവ പരിപാടിക്ക് മാറ്റ് പകര്‍ന്നു. ശുചിത്വം എന്ന വിഷയത്തെ അധികരിച്ച് നാലാംക്ലാസ്സുകാരി ഉണ്ണിമായ പ്രസംഗിച്ചു. ഒക്ടോബര്‍ മാസത്തെ പരിപാടികള്‍ക്ക് ബി ആര്‍ സി റിസോഴ്സ് ടീച്ചര്‍ ശ്രീമതി ആര്‍ സിന്ധു ഉദ്ഘാടനം ചെയ്തു.

ലോകഭക്ഷ്യദിനം


              

BRC TRAINER Smt. BETTY ABRAHAM
ഇന്ന് ലോകത്ത്
20000 കുട്ടികള്‍ ഒരു ദിവസം മരിക്കുന്നുണ്ടെന്ന ലോകാരോഗ്യസംഘടന വിലയിരുത്തുന്നു. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ അമിതമായി ഭക്ഷണം ഉപയോഗിക്കുന്നു. രുചികൂടിയ വിഷമയമായ ഭക്ഷണത്തിന് പിറകെ ഓടുകയാണ് മലയാളികള്‍. കൊഴുപ്പുകൂടിയവ അതിമാരകമാണെന്ന് തിരിച്ചറിയുന്നില്ല. ഇത്തരം ആശയങ്ങള്‍ കുട്ടികളില്‍ സന്നിവേശിപ്പിക്കും വിധത്തിലുള്ള ക്ലാസ്സുകള്‍ നടന്നു.          സ്കൂളില്‍ നടന്ന ചടങ്ങ് ബിആര്‍സി ട്രയിനര്‍ ബെറ്റി എബ്രഹാം ഭക്ഷ്യദിനസന്ദേശം നല്‍കി. ഒരുപിടി തിന്നുന്നവര്‍ രണ്ടുപിടി ഉല്പാദിപ്പിക്കണം എന്ന ഗാന്ധിസന്ദേശം ഓര്‍മ്മപ്പെടുത്തുകയായിരുന്നു ഈ ദിനം.

Thursday 9 October 2014

ലോക തപാല്‍ ദിനം

കുറിപ്പ് വായന : അഷിത പി വി
സംവാദം : ശ്രീ രാജീവന്‍, പോസ്റ്റ്മാന്‍
        ലോക തപാല്‍ ദിനത്തോടനുബന്ധിച്ച് സ്കൂള്‍ അസംബ്ലിയില്‍ വച്ച് ഹെഡ്മിസ്ട്രിസ് പത്മകുമാരി ടീച്ചര്‍ തപാല്‍ ദിനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു. ആനന്ദ് മാഷ് ഇന്‍ലന്റ്, മണിയോര്‍ഡര്‍, കവര്‍, എയറോഗ്രാം തുടങ്ങിയവ പ്രദര്‍ശിപ്പിക്കുകയും അതിനെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. നാലാം ക്ലാസിലെ അഷിത തപാല്‍ ദിനവുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് അവതരിപ്പിച്ചു. ഉദുമ പോസ്റ്റ്മാന്‍ കുട്ടികളുമായി സംവദിച്ചു
               

തപാല്‍ദിനക്വിസ്സ്


  1. ഇന്‍ലന്റിന്റെ വിലയെത്ര ? 2 രൂപ 50 പൈസ
  2. ആദ്യത്തെ പോസ്റ്റുമാനെ ഏതുപേരിലാണ് അറിയപ്പെടുന്നത് ? അഞ്ചലോട്ടക്കാരന്‍
  3. ലോകത്ത് ആദ്യമായി തപാല്‍ സംവിധാനം നടപ്പിലാക്കിയ രാജ്യം ? ഇംഗ്ലണ്ട് 
    കൂടുതല്‍ അറിയാന്‍ RESOURCE നോക്കുക

Wednesday 8 October 2014

വന്യജീവി ക്വിസ്സ് മത്സരം


I PLACE : KRISHNENDU K

വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ സംഘടിപ്പിച്ച  വന്യജീവി ക്വിസ്സ് മത്സരത്തില്‍ വിജയിച്ചവര്‍. 
ഒന്നാംസ്ഥാനം : കൃഷ്ണേന്ദു, കെ  
രണ്ടാംസ്ഥാനം : ശരണ്യമാധവി വി വി

മൂന്നാംസ്ഥാനം : ആയുഷ് എന്‍എ,അദ്വൈത്
III PLACE : AYUSH N A, ADWAITH V V
II PLACE : SARANYAMADHAVI V V

സൗജന്യ വിത്ത് വിതരണം


               
ഈ വര്‍ഷം ലോകകുടുംബകൃഷിവര്‍ഷം. ഓരോ വീട്ടിലും കുടുംബകൃഷി ഉണ്ടാക്കുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന വിത്ത് വിതരണ അതോറിറ്റിയുടെ സൗജന്യ വിത്ത് വിതരണം അസംബ്ലിയില്‍ വച്ച് നടന്നു. കുടുംബകൃഷി പ്രോത്സാഹിപ്പിക്കാന്‍ കുട്ടികളുടെ വീട് സന്ദര്‍ശിച്ച് ഏറ്റവും നല്ല കുട്ടി കര്‍ഷകനെ കണ്ടെത്തി മൂന്ന് കുട്ടികര്‍ഷകര്‍ക്ക് അവാര്‍ഡ് നല്‍കാനും തീരുമാനിച്ചു.

Tuesday 7 October 2014

ഓലക്കണ്ടന്‍ പൂമ്പാറ്റ വിരുന്നെത്തി


                 സ്‌കൂള്‍ കുട്ടികള്‍ക്ക് കൗതുകമുണര്‍ത്തിക്കൊണ്ട് ഓലക്കണ്ടന്‍ പൂമ്പാറ്റ  നാലാംക്ലാസ്സില്‍ വിരുന്നെത്തി. ഇത് സാധാരണയായി ഓലകള്‍ക്കിടയില്‍ പറക്കുന്നതുകൊണ്ടാണ് ഇതിന് ഓലക്കണ്ടന്‍ പൂമ്പാറ്റ എന്ന പേര് സിദ്ധിച്ചത്. 
               പ്യൂപ്പയില്‍ നിന്നും വിരിഞ്ഞയുടനെ എത്തിച്ചേര്‍ന്ന പൂമ്പാറ്റ ആയതിനാല്‍ ചിറകിന് പൂര്‍ണദൃഢത കൈവന്നിരുന്നില്ല. അതുകൊണ്ട് തന്നെ ഇത് അരമണിക്കൂറോളം കുട്ടികളുടെ മുന്നില്‍ ഇരുന്നു. പൂമ്പാറ്റയുടെ സ്പര്‍ശിനി, കാലുകള്‍, ചിറകുകള്‍ തുടങ്ങിയവ കുട്ടികള്‍ നിരീക്ഷിച്ചു. 
                ഏറ്റവും വലിയ പൂമ്പാറ്റയായ ഗരുഡശലഭത്തില്‍ നിന്നുള്ള വ്യത്യാസം തുടര്‍ന്നുണ്ടായ പൂമ്പാറ്റക്ലാസ്സില്‍ നിന്നും കുട്ടികള്‍ തിരിച്ചറിഞ്ഞു.

Thursday 2 October 2014

ഗാന്ധിജയന്തി ആഘോഷം

              സ്‌കൂളില്‍ ഗാന്ധിജയന്തി സമുചിതമായി ആഘോഷിച്ചു. സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് ഗാന്ധിസ്‌മുതിയുമായി ബന്ധപ്പെട്ട ഗാന്ധിയുടെ ബാല്യകാലാനുഭവങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വിശദികരിക്കുന്ന ക്ലാസ്സ് നടന്നു. ഗാന്ധിജയന്തിസന്ദേശം നല്‍കിയതിനെ തുടര്‍ന്ന്   പ്രതിജ്ഞയെടുത്തു. കുട്ടികളുടെ നേതൃത്വത്തില്‍ ക്ലാസ്സ്തലശുചീകരണം നടന്നു. പിടിഎ, വിശ്വഭാരതിക്ലബ് പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പരിസരശുചീകരണം നടന്നു. തുടര്‍ന്ന് ഗാന്ധിക്വിസ്സ്  കുട്ടികള്‍ക്കായി സംഘടിപ്പിച്ചു.

Wednesday 1 October 2014

ബ്ലോഗ് നിര്‍മ്മാണത്തില്‍ ഒന്നാംസ്ഥാനം ഉദുമ ജിഎല്‍പിയ്ക്ക്

         ബേക്കല്‍ ഉപജില്ലാതല ബ്ലോഗ് നിര്‍മ്മാണത്തില്‍ എല്‍ പി വിഭാഗത്തില്‍ ഒന്നാംസ്ഥാനം ഉദുമ ജിഎല്‍പിയ്ക്ക്. ബേക്കല്‍ ഉപജില്ലാതല ഹെഡ്മാസ്റ്റര്‍മാരുടെ യോഗത്തില്‍ വെച്ചാണ്  കാസര്‍ഗോഡ് ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ പി വി കൃഷ്ണകുമാറാണ് അവാര്‍ഡ് വിതരണം ചെയ്തത്. യോഗത്തില്‍ ബേക്കല്‍ ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍, ഐടി കോര്‍ഡിനേറ്റര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.