എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം

എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം ...

VISITORS



ജൂണ്‍ 9 

ബിആര്‍സി ഐഇടിസി ടീം     

       ഒഎസ്എസിന്റെ ഭാഗമായി ക്ലാസ്സ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുവേണ്ടി ബേക്കല്‍ ബിആര്‍സി ഐഇടിസി ടീം സ്കൂള്‍ സന്ദര്‍ശിച്ചു. പ്രത്യേകപഠനസഹായം ആവശ്യമുള്ള കുട്ടികള്‍ക്ക് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നല്‍കി. ബേക്കല്‍ ബിആര്‍സി ഐഇടിസി റിസോഴ്സ് ടീച്ചര്‍മാരായ ശ്രീമതി സിന്ധു, ശ്രീകല എന്നിവര്‍ നേതൃത്വം നല്‍കി. സ്കൂള്‍തല ഐഇടിസി ലിസ്റ്റ്, പ്രവേശനോത്സവറിപ്പോര്‍ട്ട്, പരിസ്ഥിതിദിനാഘോഷറിപ്പോര്‍ട്ട് തുടങ്ങിയവ ശേഖരിച്ചു.

ജൂണ്‍ 13

ബേക്കല്‍ എഇഒ 


     വിദ്യാലയപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുവേണ്ടി ബേക്കല്‍ എഇഒ കെ രവിവര്‍മ്മന്‍ സ്കൂള്‍ സന്ദര്‍ശിച്ചു. പ്രവേശനോത്സവം, പരിസ്ഥിതിദിനാഘോഷം, ക്ലാസ്സുമുറി ഉദ്ഘാടനം, ഉച്ചക്കഞ്ഞി പ്രവര്‍ത്തനം തുടങ്ങിയവ വിലയിരുത്തി. Cash Book, Acquittance Book, Teaching Manual Register, തുടങ്ങിയവ പരിശോധിച്ചു. എല്ലാം ഭംഗിയായി നടക്കുന്നതായി വിസിറ്റ് ബുക്കില്‍ രേഖപ്പെടുത്തി.

ജൂണ്‍ 16

ബിആര്‍സി ട്രയിനര്‍

        ജില്ലാവിദ്യാഭ്യാസസമിതിയുടേയും ഡയറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സാക്ഷരം പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ബേക്കല്‍ ബിആര്‍സി ട്രയിനര്‍ ശ്രീമതി ബെറ്റി എബ്രഹാം സ്കൂള്‍ സന്ദര്‍ശിച്ചു. സ്പെഷല്‍ എസ്ആര്‍ജിയില്‍ പങ്കെടുത്തു. ഐഇഡിസി സ്ക്രീനിങ്ങ് ടെസ്റ്റ് നടന്നതായും അക്കാദമികപ്രവര്‍ത്തനങ്ങള്‍ ഭംഗിയായും ചിട്ടയായും നടക്കുന്നതായും ബോധ്യപ്പെട്ടന്ന് വിസിറ്റ് ബുക്കില്‍ രേഖപ്പെടുത്തി.

ജൂണ്‍ 16

കാസര്‍ഗോഡ് ഡിഡിഇ

      സ്‌കൂളില്‍ നിലവിലുള്ള പ്രി കെ ആര്‍ ബില്‍ഡിങിന്റെ ഫിറ്റ്‌നസ് സംബന്ധിച്ചുള്ള നേരിട്ടുള്ള വിവരശേഖരണത്തിനായി ബഹു കാസര്‍ഗോഡ് ഡിഡിഇ സ്‌കൂള്‍ സന്ദര്‍ശിച്ചു. റോഡുവികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റേണ്ട പൂമുഖത്തിന്റെ നിജസ്ഥിതിയും ഡിഡിഇ വിലയിരുത്തി.

ജൂണ്‍ 18

എസ്‌‌‌എസ്എ കേരള പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് വിഭാഗം

എസ്‌‌‌എസ്എ കേരളയുടെ പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് വിഭാഗം സ്കൂള്‍സന്ദര്‍ശിച്ചു. എസ്എസ്എ ഇന്‍റര്‍വെന്‍ഷനുകളായ അധ്യാപക പരിശീലനം, ഐഇഡിസി തുടങ്ങിയവയുമായി ബന്ധപ്പെട്ട പെര്‍ഫോമകള്‍ നല്‍കി വിവരശേഖരണം നടത്തി.

ജൂണ്‍ 26

ബിആര്‍സി ഐഇടിസി റിസോഴ്സ് ടീച്ചര്‍

ഐഇഡിസി ഡാറ്റ കലക്ഷന്റെ ഭാഗമായി ബേക്കല്‍ ബിആര്‍സി ഐഇടിസി റിസോഴ്സ് ടീച്ചറായ ശ്രീമതി ശ്രീകല സ്കൂള്‍ സന്ദര്‍ശിച്ചു.



       

No comments:

Post a Comment