എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം

എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം ...

Thursday 19 June 2014

വായനവാരാഘോഷം


            പി എന്‍ പണിക്കര്‍ ജന്മദിനമായ ജൂണ്‍ 19 മുതല്‍ ഒരാഴ്ചക്കാലം വായനവാരമായി ആചരിച്ചു. വായനവാരാഘോഷത്തിന്റെ ഭാഗമായി വായന മരിക്കുന്നില്ല എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ ഇളംതലമുറ അവരുടെ ഓര്‍മ്മയിലെ മറക്കാത്ത കഥകള്‍ അവതരിപ്പിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് പി എന്‍ പണിക്കര്‍ അനുസ്മരണപ്രഭാഷണം നടത്തി. സാഹിത്യക്വിസ്സ്, ആസ്വാദനക്കുറിപ്പ്, ചുമര്‍പത്രം തുടങ്ങിയവ വായനവാരാഘോഷത്തിന് കൊഴുപ്പേകി.

Monday 16 June 2014

സന്ദര്‍ശനം


ജില്ലാവിദ്യാഭ്യാസസമിതിയുടേയും ഡയറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സാക്ഷരം പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ബേക്കല്‍ ബിആര്‍സി ട്രയിനര്‍ ശ്രീമതി ബെറ്റി എബ്രഹാം സ്കൂള്‍ സന്ദര്‍ശിച്ചു. സ്പെഷല്‍ എസ്ആര്‍ജിയില്‍ പങ്കെടുത്തു. ഐഇഡിസി സ്ക്രീനിങ്ങ് ടെസ്റ്റ് നടന്നതായും അക്കാദമികപ്രവര്‍ത്തനങ്ങള്‍ ഭംഗിയായും ചിട്ടയായും നടക്കുന്നതായും ബോധ്യപ്പെട്ടന്ന് വിസിറ്റ് ബുക്കില്‍ രേഖപ്പെടുത്തി.

Friday 13 June 2014

സന്ദര്‍ശനം


വിദ്യാലയപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുവേണ്ടി ബേക്കല്‍ എഇഒ കെ രവിവര്‍മ്മന്‍ സ്കൂള്‍ സന്ദര്‍ശിച്ചു. പ്രവേശനോത്സവം, പരിസ്ഥിതിദിനാഘോഷം, ക്ലാസ്സുമുറി ഉദ്ഘാടനം, ഉച്ചക്കഞ്ഞി പ്രവര്‍ത്തനം തുടങ്ങിയവ വിലയിരുത്തി. Cash Book, Acquittance Book, Teaching Manual Register, തുടങ്ങിയവ പരിശോധിച്ചു. എല്ലാം ഭംഗിയായി നടക്കുന്നതായി വിസിറ്റ് ബുക്കില്‍ രേഖപ്പെടുത്തി.

Wednesday 11 June 2014

പഠനമുന്നോക്കപ്രവര്‍ത്തനം

      

വിദ്യാഭ്യാസം കുട്ടിയുടെ അവകാശമാണ്. അവര്‍ക്ക് അത് ലഭിക്കുന്നതിനുള്ള വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തുനടപ്പാക്കാന്‍ വിദ്യാഭ്യാസപ്രവര്‍ത്തകര്‍ ബാധ്യസ്ഥരാണ്. ഇതിനായി സ്‌കൂള്‍ ആവിഷികരിച്ച് നടപ്പാക്കിയ പരിപാടിയാണ് പഠനമുന്നോക്കപ്രവര്‍ത്തനം. ഓരോ ക്ലാസ്സിലും അക്കാദമികമായി കുറഞ്ഞ ഗ്രേഡ് ലഭിച്ച കുട്ടികള്‍ക്ക് കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നതിന് വേണ്ടിയുള്ള പഠനപരിപോഷണപരിപാടി. ജൂണ്‍ മുതല്‍ ഒരുമാസമാണ് ഇതിന്റെ കാലാവധി. ക്ലാസ്സ് ഒരു ഗ്രൂപ്പാണ്. അതിന് പ്രത്യേകചുമതലയും വീതിച്ചു നല്‍കി. എസ്ആര്‍ജിയില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

Tuesday 10 June 2014

നേത്രപരിശോധന


         വിദ്യാലയ ആരോഗ്യ പരിപാടിയുടെ ഭാഗമായി കുട്ടികളുടെ കാഴ്ച ശക്തി പരിശോധിച്ച് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. വിറ്റാമിന്‍ എ, squink തുടങ്ങിയ മറ്റ് തകരാറുകള്‍ക്കുള്ള സ്ക്രീനിങ്ങ് നടത്തുകകൂടിയാണ് ഇതിന്റെ ലക്ഷ്യം. സ്കൂളിലെ മുഴുവന്‍ കുട്ടികളുടേയും കണ്ണുകള്‍ പരിശോധിച്ചപ്പോള്‍ കണ്ണട ആവശ്യമുള്ള നാലു കുട്ടികളെയാണ് കണ്ടെത്തിയത്. ഇവര്‍ക്ക് സൗജന്യമായി കണ്ണടകള്‍ വിതരണം ചെയ്യുന്നതാണ്, ഉദുമ പിഎച്ച്‌സിയിലെ ഓഫ്താല്‍മോളജിസ്റ്റ് ശ്രീ അജീഷ്കുമാര്‍ വിദ്യാലയ ആരോഗ്യ പരിപാടിയുടെ ഭാഗമായി കുട്ടികളുടെ കാഴ്ച ശക്തി പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

Monday 9 June 2014

സന്ദര്‍ശനം

          ഒഎസ്എസിന്റെ ഭാഗമായി ക്ലാസ്സ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുവേണ്ടി ബേക്കല്‍ ബിആര്‍സി ഐഇടിസി ടീം സ്കൂള്‍ സന്ദര്‍ശിച്ചു. പ്രത്യേകപഠനസഹായം ആവശ്യമുള്ള കുട്ടികള്‍ക്ക് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നല്‍കി. ബേക്കല്‍ ബിആര്‍സി ഐഇടിസി റിസോഴ്സ് ടീച്ചര്‍മാരായ ശ്രീമതി സിന്ധു, ശ്രീകല എന്നിവര്‍ നേതൃത്വം നല്‍കി. സ്കൂള്‍തല ഐഇടിസി ലിസ്റ്റ്, പ്രവേശനോത്സവറിപ്പോര്‍ട്ട്, പരിസ്ഥിതിദിനാഘോഷറിപ്പോര്‍ട്ട് തുടങ്ങിയവ ശേഖരിച്ചു.

പ്രീടെസ്റ്റ്


          ഓരോക്ലാസ്സിലും അടിസ്ഥാനപരമായ ശേഷികള്‍ അളക്കുന്നതിനും രേഖപ്പെടുത്തുന്നതിനും വേണ്ടിയുള്ള ക്ലാസ്സ് തല പ്രീടെസ്റ്റ് നടത്തി. പ്രീടെസ്റ്റ് വിലയിരുത്തി കുട്ടിയുടെ അടിസ്ഥാന ശേഷിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമാഹരിച്ച ശേഷം ക്ലാസ്സിനനുയോജ്യമായ പഠനപദ്ധതി ആവിഷ്ക്കരിക്കുകയാണ് പ്രീടെസ്റ്റിന്റെ ലക്ഷ്യം.

Friday 6 June 2014

ക്ലാസ്സുമുറി ഉദ്ഘാടനം

      

ഉദുമ ഗ്രാമപഞ്ചായത്തിന്റെയും എസ്എസ്എയുടേയും ധനസഹായത്തോടെ സ്കൂള്‍ പിടിഎ കമ്മറ്റി നിര്‍മ്മിച്ച 2 ക്ലാസ്സുമുറികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഉദുമ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് ചന്ദ്രന്‍ കൊക്കാല്‍, പഞ്ചായത്ത് മെമ്പര്‍ അരവിന്ദന്‍, എംപിടിഎ പ്രസിഡണ്ട് സുശീലരാഘവന്‍, എന്നിവര്‍ പങ്കെടുത്തു.

കളിസ്ഥലത്തിന്റെ അഭാവം

കുട്ടികള്‍ക്ക് സ്വതന്ത്രമായി കളിക്കാനുള്ള കളിസ്ഥമില്ലാത്തത് ഒരു പരിമിതിയായി പിടിഎ ചര്‍
ച്ച ചെയ്തു. ഇത് മറികടക്കണമെങ്കില്‍ പുതിയൊരു സ്ഥലം ലഭിക്കണം. അല്ലെങ്കില്‍ പ്രി കെ
ആര്‍ ബില്‍ഡിങ് പൊളിച്ചുമാറ്റണം. ഇത്തരം കാര്യങ്ങള്‍ പഞ്ചായത്ത് പ്രസിഡണ്ട്, വാര്‍ഡ് മെമ്പര്‍ എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തി.

Thursday 5 June 2014

പരിസ്ഥിതിദിനാഘോഷം


     


ലോകപരിസ്ഥിതിദിനസന്ദേശം കുട്ടികളില്‍ സാര്‍ത്ഥകമായി സന്നിവേശിക്കുംവിധത്തിലാണ് ദിനാഘോഷം സംഘടിപ്പിച്ചത്. സ്കൂളില്‍നിന്നും ലഭിച്ച എന്റെമരത്തിന്റെ വളര്‍ച്ചയും പരിപാലനവുമായി ബന്ധപ്പെട്ട അനുഭവം വിവിധകുട്ടികള്‍ അവതരിപ്പിച്ചു. സ്കൂളിലെ 44% കുട്ടികളും എന്റെമരം ഇപ്പോഴും സംരക്ഷിക്കുന്നുണ്ട്. കാലാവസ്ഥാവ്യതിയാനം ഉണ്ടാക്കുന്ന അസന്തുലിതാവസ്ഥയില്‍നിന്നും രക്ഷനേടാന്‍ നാം ഏറ്റെടുത്തു നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളെപ്പറ്റി പരിസ്ഥിതിപ്രഭാഷണം നടന്നു. തുടര്‍ന്ന് വനം വകുപ്പ് വിതരണം ചെയ്ത മരത്തൈകളുടെ ഗുണങ്ങള്‍ വിശദീകരിച്ചു. സ്കൂള്‍ പറമ്പില്‍ മരം വെച്ചു പിടിപ്പിച്ചശേഷം എന്റെ സങ്കല്‍പത്തിലെ മരം ചിത്രംവര നടന്നു. പരിസ്ഥിതിദിനാഘോഷപരിപാടികള്‍ക്ക് ഹെഡ്മിസ്ട്രസ് പി.കെ പത്മകുമാരി , അധ്യാപകരായ ആനന്ദ് പേക്കടം, പി സുശീല എന്നിവര്‍ നേതൃത്വം നല്‍കി.

Monday 2 June 2014

പ്രവേശനോത്സവം ശ്രദ്ധേയമായി


Panchayath Member Sri. K Aravindan
         


സ്കൂള്‍ ആരംഭദിനത്തില്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി നവാഗതരായകുരുന്നുകള്‍ക്ക് നവ്യാനുഭവമൊരുക്കി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു. മുതിര്‍ന്നകുട്ടികളുടെ സ്വാഗതഗാനത്തോടെയാണ് കുട്ടികളെ വരവേറ്റത്. ബലൂണുകള്‍കയ്യിലേന്തി വര്‍ണത്തൊപ്പിയണിഞ്ഞ് അക്ഷരപ്പടിവാതിലിലെത്തിയ കുട്ടികള്‍ക്ക് അക്ഷരദീപം മനസ്സില്‍ കെടാവിളക്കായി മാറി.
         മധുരപലഹാരങ്ങള്‍, ബോക്സ്, ക്രയോണ്‍, പെന്‍സില്‍, യൂനിഫോം, കളിപ്പാട്ടങ്ങള്‍ തുടങ്ങിയ നിരവധി സമ്മാനങ്ങള്‍ പ്രദേശത്തെ ക്ലബ്ബുകള്‍, സന്നദ്ധസംഘടനകള്‍, പിടിഎ എന്നിവര്‍ നല്‍കി. പ്രവേശനോത്സവസമയത്ത് ഒന്നുമുതല്‍ നാലു വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും രണ്ടു നോട്ടുപുസ്തകങ്ങള്‍ സമ്മാനമായി നല്‍കി. പായസവിതരണത്തോടെ പ്രവേശനോത്സവത്തിന്റെ ചടങ്ങുകള്‍ക്ക് വിരാമമായി. പിടിഎ പ്രസിഡണ്ട് ചന്ദ്രന്‍ കൊക്കാല്‍, പഞ്ചായത്ത് മെമ്പര്‍ അരവിന്ദന്‍, ഐഇഡിസി ആര്‍ ടി ശ്രീകല, എംപിടിഎ പ്രസിഡണ്ട് സുശീല,എന്നിവര്‍ പങ്കെടുത്തു.