എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം

എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം ...

Saturday, 27 September 2014

ഗാന്ധി ക്വിസ്


ഗാന്ധി ക്വിസ് ചോദ്യങ്ങള്‍ക്കായി RESOURCE നോക്കുക

സാക്ഷരം ക്യാമ്പ് സാര്‍ത്ഥകമായി



സാക്ഷരം 2014 മായി ബന്ധപ്പെട്ട ക്യാമ്പിന്റെ തയ്യാറെടുപ്പിനായി എസ് ആര്‍ജി-പിടിഎയോഗങ്ങള്‍ ചേരുകയും വേണ്ട മൂന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്തു. രണ്ട് ദിവസം മുമ്പ് നടന്ന എസ് ആര്‍ജി യോഗത്തില്‍ ഓരോ അധ്യാപകര്‍ അവതരിപ്പിക്കേണ്ട വിഷയം ഏല്‍പ്പിച്ചിരുന്നു 27.9.2014 ന് നടന്ന ക്യാമ്പ് പഞ്ചായത്ത് മെമ്പര്‍ ശ്രീ അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു . ആനന്ദന്‍ മാസ്റ്ററുടെ തുടക്കത്തോടെ ക്യാമ്പ് ആരംഭിച്ചു ആദ്യത്തെ സെഷന്‍ കൈകാര്യം ചെയ്തത് രജനി ടീച്ചറായിരുന്നു വായ്ത്താരി പാടിയും പാടിപ്പിച്ചും ടീച്ചറും കുട്ടികളും ചേര്‍ന്ന് ക്ലാസ് ഊഷ്മളമായി. പിന്നീട് പുഷ്പടീച്ചറുടെ വക ഒരു കളിയായിരുന്നു കളികള്‍ കുട്ടികളെ ഉത്സാഹഭരിതരാക്കി അതിനുശേഷം നടന്ന കടംകഥസെഷന്‍ കുട്ടികളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയുംചെയ്തുകടംകഥസെഷനുശേഷം ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു അതിനു ശേഷം കഥയുടെ സെഷനായിരുന്നു രമ ടീച്ചര്‍ കൈകാര്യം ചെയ്ത ഈസെഷില്‍ കുട്ടികള്‍ കഥാസ്ട്രിപ്പുകള്‍ ക്രമപ്പെടുത്തുകയും ആകഥവായിച്ച് അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് ചിത്രം വരയായരരുന്നു സരിത ടീച്ചറാണ്ആസെഷന്‍ കൈകാര്യം ചെയ്തത് ബലൂണ്‍ വീര്‍പ്പിക്കല്‍ കളിയോടെ ക്യാമ്പ് അവസാനിപ്പിച്ചു.
കുട്ടികള്‍ വളരെ ഉത്സാഹത്തോടെ പങ്കെടുത്ത ക്യാമ്പ് പിന്നോക്കം നില്‍ക്കുന്ന ഈകുട്ടികള്‍ ഒട്ടും പിന്നോക്കമല്ല എന്ന തിരിച്ചറിവാണ് നല്‍കിയത്.

Friday, 26 September 2014

ക്ലാസ്സ് പിടിഎ യോഗം


പാദവാര്‍ഷികപരീക്ഷയ്ക്കുശേഷം കുട്ടികളുടെ നിലവാരവും തുടര്‍ന്ന് കുട്ടികള്‍ക്ക് നല്‍കേണ്ട സഹായമെന്തെന്നും വിശദികരിക്കാനായി ചേര്‍ന്ന ക്ലാസ്സ് പിടിഎയോഗത്തില്‍ രക്ഷിതാക്കളുടെ നിറഞ്ഞസാന്നിദ്ധ്യമായിരുന്നു. ഓരോരുത്തരും വീട്ടില്‍ കുട്ടികള്‍ നടത്തുന്ന പഠനപ്രവര്‍ത്തനങ്ങളുടെ വിശദീകരണം നല്‍കി. അദ്ധ്യാപകര്‍ കുട്ടികള്‍ക്ക് വ്യക്തിപരമായി നല്‍കേണ്ട സഹായങ്ങള്‍ സൂക്ഷ്മതലത്തില്‍ വിശദീകരിച്ചു. 98% രക്ഷിതാക്കളും പങ്കെടുത്തു. ബേക്കല്‍ ബിപിഒ ശ്രീ ശിവാനന്ദന്‍, ബി ആര്‍ സി ട്രയിനര്‍ ശ്രീ ശശിധരന്‍ എന്നിവരുടെ സാന്നിദ്ധ്യം ക്ളാസ് പിടിഎ യ്ക്ക് നല്ല ഊര്‍ജ്ജം പകര്‍ന്നു.

ബ്ലോഗ് ഉദ്ഘാടനം


കുട്ടികളുടെയും രക്ഷിതാക്കളുടെയും സാന്നിദ്ധ്യത്തില്‍ വെച്ച് ഉദുമ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എ ബാലകൃഷ്ണന്‍ സ്‌കൂള്‍ ബ്ലോഗ് ഉദ്ഘാടനം ചെയ്തു. ബേക്കല്‍ ബിപിഒ : ശ്രീ ശിവാനന്ദന്‍ ആധുനിക കാലഘട്ടത്തിലെ ബ്ലോഗിന്റെ പ്രാധാന്യം സാധ്യതയും വിശദീകരിച്ചു. ബി ആര്‍ സി ട്രയിനര്‍ ശ്രീ ശശിധരന്‍ ബ്ലോഗ് എങ്ങനെ ഉപയോഗിക്കേണ്ടതെന്ന കാര്യം അവതരിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ചന്ദ്രന്‍ കൊക്കാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മിസ്ട്രസ് പത്മകുമാരി സ്വാഗതവും ശ്രീമതി സുശീലടീച്ചര്‍ നന്ദിയും പ്രകാശിപ്പിച്ചു.

 

  

Thursday, 25 September 2014

മംഗന്‍എടുത്ത ആദ്യചിത്രം


അഭിനന്ദനങ്ങള്‍


ബേക്കല്‍ ഉപജില്ലാതല  ഗണിതക്വിസ്സ്മത്സരത്തില്‍ നാലാം സ്ഥാനം നേടിയ കാര്‍ത്തികിന്  സ്‌കൂള്‍ പിടിഎ യുടെ അഭിനന്ദനങ്ങള്‍

Tuesday, 23 September 2014

മംഗള്‍യാനെ വരവേല്‍ക്കാന്‍


     
മംഗള്‍യാനെ കൂടുതല്‍ അടുത്തറിയാനും പ്രത്യേകതകള്‍ മനസ്സിലാക്കാനുമായി ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്ലാസ്സ് സംഘടിപ്പിച്ചു. മംഗള്‍യാന്‍ വിജയം ശാസ്ത്രാന്വേഷണപഠനത്തെ മുന്നോട്ടു നയിക്കുന്നതില്‍ നല്ല ഊര്‍ജ്ജം പകരുന്നതാണ്.ഇത് ലോകത്ത് ഏറ്റവും പ്രശോഭിതമായ വിജയമാകുമെന്നതില്‍ യാതൊരു സംശയവുമില്ലെന്ന് ക്ലാസ്സ് അവതരിപ്പിച്ചുകൊണ്ട് വിശദീകരിച്ചുഇതോടനുബന്ധിച്ച് മംഗള്‍യാന്‍ പതിപ്പ് തയ്യറാക്കാനും ക്വിസ്സ് മത്സരം നടത്താനും ശാസ്ത്രക്ലബ് തീരുമാനിച്ചുചടങ്ങില്‍ ശ്രീമതി രമ ടീച്ചര്‍ അധ്യക്ഷത വഹിച്ചുശാസ്ത്രക്ലബ്ബ് കണ്‍വീനറായ നാലാംക്ലാസ്സുകാരി മഹിത സ്വാഗതവും അഭിനന്ദ് നന്ദിയും പറഞ്ഞു.

ചെക്ക് കൈമാറി


           പാലക്കുന്ന് മര്‍ച്ചന്റ് നേവിയുടെ ധനസഹായത്തോടെ നിര്‍മ്മിച്ച ഡൈനിങ് ഹാള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ബാക്കി തുകയുടെ ചെക്ക് സ്കൂളില്‍ നടന്ന ലളിതമായ  ചടങ്ങില്‍ വെച്ച്  പാലക്കുന്ന് മര്‍ച്ചന്റ് നേവിയുടെ ഭാരവാഹികള്‍ പിടിഎ പ്രസിഡണ്ടിന് കൈമാറി. ബഹുമാനപ്പെട്ട ഉദുമ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തത്.

Tuesday, 16 September 2014

ഓസോണ്‍ ദിനാഘോഷം


 
          വിദ്യാലയത്തിലെ ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓസോണ്‍ ദിനാഘോഷം സമുചിതമായി ആചരിച്ചു. ശ്രീമതി പുഷ്പടീച്ചറുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ സുശീല ടീച്ചര്‍ പ്രകൃതിയെക്കുറിച്ച് കൂട്ടികള്‍ക്ക് ക്ലാസ്സെടുത്തു. ഓസോണ്‍ ഇന്ന് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും സമൂഹം ഏറ്റെടുത്തുനടത്തേണ്ട കാര്യങ്ങളെക്കുറിച്ചും മുഖ്യപ്രഭാഷണത്തില്‍ കുട്ടികളുമായി ആനന്ദ് മാസ്റ്റര്‍ സംസാരിച്ചു. ശ്രീമതി രമടീച്ചര്‍പരിപാടിക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
 



Monday, 15 September 2014

ഓണപ്പതിപ്പ് പ്രകാശനം


                                      മാവേലിനാടുവാണീടുംകാലം
                             മാനുഷ്യരെല്ലാരും ഒന്നുപോലെ
 മാഹാബലിചരിതം എന്ന കൃതിയിലെ ഈ വരികള്‍ എല്ലാവര്‍ക്കും പരിചിതമാണ്. ഓണത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട കഥ, ഓണപ്പാട്ടുകള്‍, ഓണച്ചൊല്ലുകള്‍, ഓണക്കളികള്‍, വിവിധതരം പൂക്കളങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കുട്ടികള്‍ ക്ലാസ്സ് തലത്തില്‍ ഓണപ്പതിപ്പ് തയ്യാറാക്കി.ഇതില്‍ നിനിനും മികച്ച കുറച്ചുപതിപ്പുകള്‍ ബാലസഭയില്‍ വെച്ച് ശ്രീമതി രമ ടീച്ചര്‍ പ്രകാശനം ചെയ്തു.

Friday, 5 September 2014

ഓണാഘോഷം

     
            കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴമൊഴി ഓണക്കാലത്ത് മലയാളിയുടെ മനസ്സില്‍ മന്ത്രിച്ചുകൊണ്ടേയിരിക്കും. ഓണാഘോഷ പരിപാടികള്‍ സ്‌കൂള്‍തലത്തില്‍ സെപ്തംബര്‍ 5 നാണ് സംഘടിപ്പിച്ചത്. പിടി എ യുടെ നിര്‍ലോഭമായ സഹായസഹകരണത്തോടെ സാമ്പാര്‍ മുതലുള്ള ഓണവിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഓണസ്സദ്യയും പാല്‍പായസവും രുചിയേറിയവയായിരുന്നു.ഓണപ്പൂക്കളം. ഓണസ്സദ്യ, ഓണക്കളികള്‍, ഓണപ്പാട്ടുകള്‍, അനുഭവവിവരണം, എന്റെ ഓണം, ഐതിഹ്യകഥകള്‍ തുടങ്ങിയവ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

വിസ്മയപൂക്കളം


     
 കുട്ടികളും അധ്യാപകരും പിടിഎ അംഗങ്ങളും ചേര്‍ന്നൊരുക്കിയ ഒരു വലിയപൂക്കളം, അതിന്റെ വലിപ്പം കൊണ്ടും ആകര്‍ഷണീയതകൊണ്ടും വിസ്മയമായി. 21 തരത്തിലുള്ള പൂക്കളാണ് ഇതിനുപയോഗിച്ചത്. കുട്ടികള്‍ നാട്ടില്‍ നിന്നും ശേഖരിച്ച പൂക്കളാണ് ഇവയില്‍ കൂടുതലും.ഓണാഘോഷം

ഗുരുവേ നമ:




             ..........
ഗുരു എന്നാല്‍ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്നയാള്‍ എന്നര്‍ത്ഥം. അക്ഷരവെളിച്ചത്തിലേക്കും അറിവിന്റെ തെളിച്ചത്തിലേക്കും അനുഭവത്തിന്റെ ആകാശത്തേക്കും പറക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നവരാണ് ഗുരു. അതുകൊണ്ടുതന്നെ ഗുരുവിനെ ആദരിക്കുകയെന്നത് ശിഷ്യധര്‍മമാണ്.......
            “നമ്മെ ഇത്രത്തോളം പഠിപ്പിച്ച ടീച്ചര്‍മാര്‍ക്കും മാഷന്മാര്‍ക്കും സ്വാഗതം....” നാലാം ക്ലാസ്സുകാരന്‍ ശിവരാജിന്റെ വാക്കുകള്‍. “നമ്മുടെ സ്‌കൂളിലെ ടീച്ചറായ സുശീല ടീച്ചറെ പഠിപ്പിച്ച യശോദടീച്ചര്‍ക്കും സ്വാഗതം. നമ്മുടെ സ്‌കൂളിലെ ഹെഡ്മിസ്ട്രസ്സായിരുന്ന യശോദടീച്ചര്‍ക്ക് പൂച്ചെണ്ട് നല്‍കി ആദരിക്കുന്നതിനായി ശിഷ്യയായ സുശീല ടീച്ചറെ ക്ഷണിക്കുന്നു.”ശിവരാജ് തുടര്‍ന്നു.
           “നമ്മുടെ സ്‌കൂളിലെ ഹെഡ്മിസ്ട്രസ്സായ പത്മകുമാരിടീച്ചറെ പൂച്ചെണ്ട് നല്‍കി ആദരിക്കുന്നതിനായി ശിഷ്യനായ കാര്‍ത്തികിനെ ക്ഷണിക്കുന്നു.” തുടര്‍ന്ന് ഓരോ ക്ലാസ്സ്‌ലീഡര്‍മാരും അവരവരുടെ ക്ലാസ്സ് ടീച്ചര്‍മാരെ പൂച്ചെണ്ട് നല്‍കി ആദരിച്ചു. മറുപടി പ്രസംഗത്തില്‍ യശോദടീച്ചര്‍ അധ്യാപകദിനാഘോഷത്തിന്റെ പ്രാധാന്യവും ചരിത്രവും വിശദീകരിച്ചു.  
          ചടങ്ങില്‍ നാലാം ക്ലാസ്സുകാരന്‍ ശ്രീശാന്ത് നന്ദി പ്രകാശിപ്പിച്ചു.