സാക്ഷരം 2014 മായി ബന്ധപ്പെട്ട ക്യാമ്പിന്റെ തയ്യാറെടുപ്പിനായി എസ് ആര്‍ജി-പിടിഎയോഗങ്ങള്‍ ചേരുകയും വേണ്ട മൂന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്തു. രണ്ട് ദിവസം മുമ്പ് നടന്ന എസ് ആര്‍ജി യോഗത്തില്‍ ഓരോ അധ്യാപകര്‍ അവതരിപ്പിക്കേണ്ട വിഷയം ഏല്‍പ്പിച്ചിരുന്നു 27.9.2014 ന് നടന്ന ക്യാമ്പ് പഞ്ചായത്ത് മെമ്പര്‍ ശ്രീ അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു . ആനന്ദന്‍ മാസ്റ്ററുടെ തുടക്കത്തോടെ ക്യാമ്പ് ആരംഭിച്ചു ആദ്യത്തെ സെഷന്‍ കൈകാര്യം ചെയ്തത് രജനി ടീച്ചറായിരുന്നു വായ്ത്താരി പാടിയും പാടിപ്പിച്ചും ടീച്ചറും കുട്ടികളും ചേര്‍ന്ന് ക്ലാസ് ഊഷ്മളമായി. പിന്നീട് പുഷ്പടീച്ചറുടെ വക ഒരു കളിയായിരുന്നു കളികള്‍ കുട്ടികളെ ഉത്സാഹഭരിതരാക്കി അതിനുശേഷം നടന്ന കടംകഥസെഷന്‍ കുട്ടികളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയുംചെയ്തുകടംകഥസെഷനുശേഷം ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു അതിനു ശേഷം കഥയുടെ സെഷനായിരുന്നു രമ ടീച്ചര്‍ കൈകാര്യം ചെയ്ത ഈസെഷില്‍ കുട്ടികള്‍ കഥാസ്ട്രിപ്പുകള്‍ ക്രമപ്പെടുത്തുകയും ആകഥവായിച്ച് അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് ചിത്രം വരയായരരുന്നു സരിത ടീച്ചറാണ്ആസെഷന്‍ കൈകാര്യം ചെയ്തത് ബലൂണ്‍ വീര്‍പ്പിക്കല്‍ കളിയോടെ ക്യാമ്പ് അവസാനിപ്പിച്ചു.
കുട്ടികള്‍ വളരെ ഉത്സാഹത്തോടെ പങ്കെടുത്ത ക്യാമ്പ് പിന്നോക്കം നില്‍ക്കുന്ന ഈകുട്ടികള്‍ ഒട്ടും പിന്നോക്കമല്ല എന്ന തിരിച്ചറിവാണ് നല്‍കിയത്.
No comments:
Post a Comment