എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം
Friday, 31 October 2014
Tuesday, 28 October 2014
Wednesday, 22 October 2014
Thursday, 16 October 2014
ബാലസഭയോഗം
BRC RESOURCE TEACHER Smt. R SINDHU |
ഈമാസത്തെ ബാലസഭായോഗത്തില്‍ നിരവധി കലാപരികള്‍ കുട്ടികള്‍ അവതരിപ്പിച്ചു. കഥാകഥനം, കവിതാലാപനം, കുട്ടിപ്പാട്ടുകള്‍, ആംഗ്യപ്പാട്ടുകള്‍, നാടകം എന്നിവ പരിപാടിക്ക് മാറ്റ് പകര്‍ന്നു. ശുചിത്വം എന്ന വിഷയത്തെ അധികരിച്ച് നാലാംക്ലാസ്സുകാരി ഉണ്ണിമായ പ്രസംഗിച്ചു. ഒക്ടോബര്‍ മാസത്തെ പരിപാടികള്‍ക്ക് ബി ആര്‍ സി റിസോഴ്സ് ടീച്ചര്‍ ശ്രീമതി ആര്‍ സിന്ധു ഉദ്ഘാടനം ചെയ്തു.
ലോകഭക്ഷ്യദിനം
BRC TRAINER Smt. BETTY ABRAHAM |
Thursday, 9 October 2014
ലോക തപാല്‍ ദിനം
കുറിപ്പ് വായന : അഷിത പി വി |
സംവാദം : ശ്രീ രാജീവന്‍, പോസ്റ്റ്മാന്‍ |
തപാല്‍ദിനക്വിസ്സ്
- ഇന്‍ലന്റിന്റെ വിലയെത്ര ? 2 രൂപ 50 പൈസ
- ആദ്യത്തെ പോസ്റ്റുമാനെ ഏതുപേരിലാണ് അറിയപ്പെടുന്നത് ? അഞ്ചലോട്ടക്കാരന്‍
- ലോകത്ത് ആദ്യമായി തപാല്‍ സംവിധാനം നടപ്പിലാക്കിയ രാജ്യം ? ഇംഗ്ലണ്ട്
കൂടുതല്‍ അറിയാന്‍ RESOURCE നോക്കുക
Wednesday, 8 October 2014
സൗജന്യ വിത്ത് വിതരണം
ഈ വര്‍ഷം ലോകകുടുംബകൃഷിവര്‍ഷം. ഓരോ വീട്ടിലും കുടുംബകൃഷി ഉണ്ടാക്കുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന വിത്ത് വിതരണ അതോറിറ്റിയുടെ സൗജന്യ വിത്ത് വിതരണം അസംബ്ലിയില്‍ വച്ച് നടന്നു. കുടുംബകൃഷി പ്രോത്സാഹിപ്പിക്കാന്‍ കുട്ടികളുടെ വീട് സന്ദര്‍ശിച്ച് ഏറ്റവും നല്ല കുട്ടി കര്‍ഷകനെ കണ്ടെത്തി മൂന്ന് കുട്ടികര്‍ഷകര്‍ക്ക് അവാര്‍ഡ് നല്‍കാനും തീരുമാനിച്ചു.
Tuesday, 7 October 2014
ഓലക്കണ്ടന്‍ പൂമ്പാറ്റ വിരുന്നെത്തി
സ്‌കൂള്‍ കുട്ടികള്‍ക്ക് കൗതുകമുണര്‍ത്തിക്കൊണ്ട് ഓലക്കണ്ടന്‍ പൂമ്പാറ്റ നാലാംക്ലാസ്സില്‍ വിരുന്നെത്തി. ഇത് സാധാരണയായി ഓലകള്‍ക്കിടയില്‍ പറക്കുന്നതുകൊണ്ടാണ് ഇതിന് ഓലക്കണ്ടന്‍ പൂമ്പാറ്റ എന്ന പേര് സിദ്ധിച്ചത്.
പ്യൂപ്പയില്‍ നിന്നും വിരിഞ്ഞയുടനെ എത്തിച്ചേര്‍ന്ന പൂമ്പാറ്റ ആയതിനാല്‍ ചിറകിന് പൂര്‍ണദൃഢത കൈവന്നിരുന്നില്ല. അതുകൊണ്ട് തന്നെ ഇത് അരമണിക്കൂറോളം കുട്ടികളുടെ മുന്നില്‍ ഇരുന്നു. പൂമ്പാറ്റയുടെ സ്പര്‍ശിനി, കാലുകള്‍, ചിറകുകള്‍ തുടങ്ങിയവ കുട്ടികള്‍ നിരീക്ഷിച്ചു.
ഏറ്റവും വലിയ പൂമ്പാറ്റയായ ഗരുഡശലഭത്തില്‍ നിന്നുള്ള വ്യത്യാസം തുടര്‍ന്നുണ്ടായ പൂമ്പാറ്റക്ലാസ്സില്‍ നിന്നും കുട്ടികള്‍ തിരിച്ചറിഞ്ഞു.
Thursday, 2 October 2014
ഗാന്ധിജയന്തി ആഘോഷം
സ്‌കൂളില്‍ ഗാന്ധിജയന്തി സമുചിതമായി ആഘോഷിച്ചു. സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് ഗാന്ധിസ്‌മുതിയുമായി ബന്ധപ്പെട്ട ഗാന്ധിയുടെ ബാല്യകാലാനുഭവങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വിശദികരിക്കുന്ന ക്ലാസ്സ് നടന്നു. ഗാന്ധിജയന്തിസന്ദേശം നല്‍കിയതിനെ തുടര്‍ന്ന് പ്രതിജ്ഞയെടുത്തു. കുട്ടികളുടെ നേതൃത്വത്തില്‍ ക്ലാസ്സ്തലശുചീകരണം നടന്നു. പിടിഎ, വിശ്വഭാരതിക്ലബ് പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പരിസരശുചീകരണം നടന്നു. തുടര്‍ന്ന് ഗാന്ധിക്വിസ്സ് കുട്ടികള്‍ക്കായി സംഘടിപ്പിച്ചു.
Wednesday, 1 October 2014
ബ്ലോഗ് നിര്‍മ്മാണത്തില്‍ ഒന്നാംസ്ഥാനം ഉദുമ ജിഎല്‍പിയ്ക്ക്
ബേക്കല്‍ ഉപജില്ലാതല ബ്ലോഗ് നിര്‍മ്മാണത്തില്‍ എല്‍ പി വിഭാഗത്തില്‍ ഒന്നാംസ്ഥാനം ഉദുമ ജിഎല്‍പിയ്ക്ക്. ബേക്കല്‍ ഉപജില്ലാതല ഹെഡ്മാസ്റ്റര്‍മാരുടെ യോഗത്തില്‍ വെച്ചാണ് കാസര്‍ഗോഡ് ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ പി വി കൃഷ്ണകുമാറാണ് അവാര്‍ഡ് വിതരണം ചെയ്തത്. യോഗത്തില്‍ ബേക്കല്‍ ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍, ഐടി കോര്‍ഡിനേറ്റര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Subscribe to:
Posts (Atom)