എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം

എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം ...

Wednesday, 28 December 2016

സ്കൂൾ വികസന സമിതി രൂപീകരണം

സ്കൂൾ വികസന സമിതി രൂപീകരണം 2016 DECEMBER 16

ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എം മുഹമ്മദലി ഉദ്‌ഘാടനം നിർവഹിച്ചു . വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാൻ സന്തോഷ് കുമാർ അധ്യക്ഷനായി .
വികസന സമിതി ചെയര്മാനായി ശ്രീ ശ്രീധരനെ തിരഞ്ഞെടുത്തു .
ബേക്കൽ ഉപ ജില്ലാ കലോത്സവ ട്രോഫി പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു .
വാർഡ് മെമ്പർ ശ്രീമതി രജിത ആശംസ അർപ്പിച്ചു .








പൂർവ വിദ്യാർത്ഥി സംഘടന രൂപീകരണം

പൂർവ വിദ്യാർത്ഥി സംഘടന രൂപീകരണം - 2016 DECEMBER 10

പ്രസിഡൻറ് ശ്രീ സന്തോഷ് കുമാർ
സെക്രട്ടറി സുകുമാരൻ പി വി











സ്കൂൾ തല വിദ്യാരംഗം സാഹിത്യോത്സവം

സ്കൂൾ തല വിദ്യാരംഗം സാഹിത്യോത്സവം  DECEMBER 3

Monday, 12 December 2016

ഹരിത കേരളം

സംസ്ഥാന സർക്കാരിൻറെ ഹരിത കേരളം പരിപാടിയുടെ ഭാഗമായി അസ്സംബ്ലിയിൽ പ്രതിജ്ഞ എടുത്തു .സ്കൂൾ  ശുചീകരണ  പരിപാടിയിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പെങ്കെടുത്തു .









Monday, 21 November 2016

ആഹ്ളാദ പ്രകടനം

ബേക്കൽ സബ് ജില്ല സ്കൂൾ കലോത്സവത്തിൽ ചാമ്പ്യൻഷിപ് നേടിയ ഉദുമ GLPS  സ്കൂളിലെ വിദ്യാർഥികൾ ഉദുമ ടൗണിൽ  ആഹ്ളാദ പ്രകടനം നടത്തി .


Sunday, 20 November 2016

ബേക്കൽ ഉപ ജില്ലാ കലോത്സവം 2016

നവംബർ 16-19 തീയ്യതികളിൽ നടന്ന ഉപജില്ലാ കലോത്സവത്തിൽ ഉദുമ GLPS ലെ കുട്ടികൾ മികവ് തെളിയിച്ചു .
46 പോയിന്റുകൾ നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി .

വിജയ ശിൽപികൾ 

അനാമിക - കഥ പറയൽ   ( ക്ലാസ് 1  )
ജീവൻ  -  ചിത്ര രചന  പെൻസിൽ  ( ക്ലാസ് 2 )
അജിന  - നാടോടി നൃത്തം ( ക്ലാസ് 2 )
ശ്രീനിധി - ചിത്ര രചന ജലച്ചായം ( ക്ലാസ് 3  )
ദിൽഷാന - മാപ്പിള പാട്ട്  ( ക്ലാസ് 3 )
ശ്രീയുക്ത  - പദ്യം ചൊല്ലൽ
                         സംഘ ഗാനം  ( ക്ലാസ് 4 )
അനന്യ  -   സംഘ നൃത്തം  ( ക്ലാസ് 4 )
നിവേദ്യ  -  സംഘ നൃത്തം  ( ക്ലാസ് 4 )
അക്ഷയ -   സംഘ നൃത്തം  ( ക്ലാസ് 4 )
അലീന  -   സംഘ നൃത്തം  ( ക്ലാസ് 4 )
                       സംഘ ഗാനം  ( ക്ലാസ് 4 )
ഗോപിക -  സംഘ നൃത്തം  ( ക്ലാസ് 4 )
നിഖിത   -  സംഘ നൃത്തം  ( ക്ലാസ് 4 )
ദിയ  - സംഘ നൃത്തം  ( ക്ലാസ് 4 )
ചഞ്ചൽ  - സംഘ ഗാനം  ( ക്ലാസ് 4 )
ശ്രേയ  - സംഘ ഗാനം  ( ക്ലാസ് 4 )
                 ലാളിത ഗാനം ( ക്ലാസ് 4 )
ശ്രീയ ബി ആർ -സംഘ ഗാനം  ( ക്ലാസ് 3  )
അപർണ  - സംഘ ഗാനം  ( ക്ലാസ് 4 )
റോഷ്‌ന  - സംഘ ഗാനം  ( ക്ലാസ് 4 )
സുജിന  - മോണോ ആക്ട് ( ക്ലാസ് 4 )



വിജയികൾക്ക് അഭിനന്ദനങ്ങൾ ...

ജില്ല ശാസ്ത്ര മേള 2016

നവംബർ 14ന് നടന്ന ജില്ല ശാസ്ത്ര മേളയിൽ ഫാബ്രിക് പെയിന്റിംഗ് ,സോഷ്യൽ സയൻസ് ചാർട്ട് എന്നിവയിൽ A ഗ്രേഡ് ലഭിച്ചു   .

2016 നവംബർ 1 .കേരളം അറുപത്തിൻറെ നിറവിൽ

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ 14 ഗ്രൂപ്പുകളാക്കി 14 ജില്ലകളെ കുറിച്ചുള്ള ചാർട്ടുകളുടെ അവതരണം നടന്നു .

Saturday, 19 November 2016

സബ് ജില്ല ശാസ്ത്ര മേള

2016 ഒക്ടോബർ 27 , 28 തീയതികളിൽ നടന്ന ശാസ്ത്ര മേളയിലെ വിജയികൾ .
ശ്രീനിധി പി എസ്   : ( ഫസ്റ്റ് - ഫാബ്രിക് പെയിന്റിംഗ്  )
ഗോപിക എ എസ്  , അർച്ചന  : (സെക്കൻഡ്  - സോഷ്യൽ സയൻസ് ചാർട്ട് )

വിജയികൾക്ക് അഭിനന്ദനങ്ങൾ  ! 

ഗാന്ധി ജയന്തി ആഘോഷം

വിശ്വ ഭാരതി പരിയാരം ,മദർ പി ടി എ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും   ശുചീകരിച്ചു . സ്കൂളിലെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് പി ടി എ പ്രസിഡന്റ് ഉദ്‌ഘാടനം ചെയ്തു .





ഓണാഘോഷം 2016

09-09-2016 ന് സ്കൂൾ തല ഓണാഘോഷം നടന്നു . അമ്മമാർക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങൾ നടന്നു .ഷണ്മുഖ ക്ലബ് മനോഹരമായ പൂക്കളം ഒരുക്കി .ഓണ സദ്യ വിഭവ സമൃദ്ധമായിരുന്നു .



സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിന ക്വിസ് , ദേശഭക്തി ഗാനം , പ്രസംഗം എന്നിവ നടന്നു .2 മുതൽ 4 വരെ ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ സ്വാതന്ത്ര്യ ദിന പതിപ്പുകളുടെ പ്രദർശനം പി ടി എ പ്രസിഡന്റ് ,എസ് എം സി ചെയർമാൻ , മദർ പി ടി എ പ്രസിഡന്റ് എന്നിവർ ചേർന്ന് നടത്തി . മികച്ച പതിപ്പുകൾക്ക് സമ്മാനം നൽകി.

Wednesday, 22 June 2016

ക്ലാസ്സ് പിടിഎ യോഗം

                ഓരോകുട്ടിയുടേയും ക്ലാസ്സ് ടെസ്റ്റ് വിവരങ്ങള്‍, ക്ലാസ്സ് നിലവാരം എന്നിവ രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടിയുള്ള ക്ലാസ്സ് പിടിഎ നടത്തി. കുട്ടികള്‍ക്ക് സഹായം നല്‍കേണ്ടതെങ്ങനെയെന്നും അതിനുവേണ്ടി ഒരുക്കേണ്ട സഹചര്യത്തെപ്പറ്റിയും ക്ലാസ്സ് പിടിഎയില്‍ ചര്‍ച്ച ചെയ്

Friday, 17 June 2016

വായനവാരാഘോഷം


പി എന്‍ പണിക്കര്‍ ജന്മദിനമായ ജൂണ്‍ 19 മുതല്‍ ഒരാഴ്ചക്കാലം വായനവാരമായി ആചരിച്ചു. വായനവാരാഘോഷത്തിന്റെ ഭാഗമായി വായന മരിക്കുന്നില്ല എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ ഇളംതലമുറ അവരുടെ ഓര്‍മ്മയിലെ മറക്കാത്ത കഥകള്‍ അവതരിപ്പിച്ചു. സാഹിത്യക്വിസ്സ്, ആസ്വാദനക്കുറിപ്പ്, ചുമര്‍പത്രം തുടങ്ങിയവ വായനവാരാഘോഷത്തിന് കൊഴുപ്പേകി.

വിദ്യാരംഗം ഉദ്ഘാടനം


             

Tuesday, 14 June 2016

പ്രീടെസ്റ്റ്

      കുട്ടിയുടെ അടിസ്ഥാന ശേഷിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമാഹരിച്ച ശേഷം ക്ലാസ്സിനനുയോജ്യമായ പഠനപദ്ധതി ആവിഷ്ക്കരിക്കുകയാണ് പ്രീടെസ്റ്റിന്റെ ലക്ഷ്യം. ഓരോക്ലാസ്സിലും അടിസ്ഥാനപരമായ ശേഷികള്‍ അളക്കുന്നതിനും രേഖപ്പെടുത്തുന്നതിനും വേണ്ടിയുള്ള ക്ലാസ്സ് തല പ്രീടെസ്റ്റ് നടത്തി

Sunday, 5 June 2016

പരിസ്ഥിതി ദിനാചരണം

Wednesday, 1 June 2016

പ്രവേശനോത്സവം


നവാഗതരായകുരുന്നുകള്‍ക്ക് നവ്യാനുഭവമൊരുക്കി വൈവിധ്യമാര്‍ന്ന പ്രവേശനോത്സവപരിപാടികള്‍ സംഘടിപ്പിച്ചു. മുതിര്‍ന്നകുട്ടികളുടെ സ്വാഗതഗാനത്തോടെയാണ് കുട്ടികളെ വരവേറ്റത്
         മധുരപലഹാരങ്ങള്‍, ബോക്സ്, ക്രയോണ്‍, പെന്‍സില്‍, യൂനിഫോം, കളിപ്പാട്ടങ്ങള്‍ തുടങ്ങിയ നിരവധി സമ്മാനങ്ങള്‍ പ്രദേശത്തെ ക്ലബ്ബുകള്‍, സന്നദ്ധസംഘടനകള്‍, പിടിഎ എന്നിവര്‍ നല്‍കി. പ്രവേശനോത്സവസമയത്ത് ഒന്നുമുതല്‍ നാലു വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും രണ്ടു നോട്ടുപുസ്തകങ്ങള്‍ സമ്മാനമായി നല്‍കി.
ബലൂണുകള്‍കയ്യിലേന്തി വര്‍ണത്തൊപ്പിയണിഞ്ഞ് അക്ഷരപ്പടിവാതിലിലെത്തിയ കുട്ടികള്‍ക്ക് അക്ഷരദീപം മനസ്സില്‍ കെടാവിളക്കായി മാറി.
പായസവിതരണത്തോടെ പ്രവേശനോത്സവത്തിന്റെ ചടങ്ങുകള്‍ക്ക് വിരാമമായി.
പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവുതെളിയിച്ച് നാടിന്റെ പ്രശംസ പിടിച്ചുപറ്റുകയാണ് ഉദുമ ഗവ എല്‍ പി സ്കൂള്‍ രക്ഷിതാക്കളുടേയും നാട്ടുകാരുടേയും നിസ്സീമസഹകരണമാണ് സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനമാകുന്നത്. ഇതിന്റെ അണുരണനങ്ങള്‍ പുതിയപ്രവേശനത്തിലൂടെ വെണ്‍നുരകള്‍‌ തീര്‍ക്കുകയാണ്. വര്‍ഷം ഒന്നാം തരത്തില്‍ പ്രവേശനം നേടിയത് 36 കുട്ടികള്‍‌.   സ്കൂള്‍ എസ് എം സി യുടെ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്ലാഘനീയമാണ്.