ക്രിസ്തുഗാനങ്ങള്‍
പാടിയും കഥകള്‍ പറഞ്ഞും
ക്രിസ്മസ് ആഘോഷിച്ചു.
കുട്ടികള്‍ക്ക്
ക്രിസ്മസ് കേക്ക് വിതരണം
ചെയ്തു.
എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം
Friday, 19 December 2014
Monday, 15 December 2014
Tuesday, 9 December 2014
സാക്ഷരം പ്രഖ്യാപനം
ജില്ലാവിദ്യാഭ്യാസസമിതിയുടേയും ഡയറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സാക്ഷരം പ്രഖ്യാപനം നടത്തി ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി സുകുമാരി കെ സാക്ഷരം പ്രഖ്യാപനം നടത്തിക്കൊണ്ട് സ്കൂള്‍ പഠനമികവിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ സംസാരിച്ചു. തുടക്കമായി. പിടിഎ പ്രസിഡണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. 51 ദിവസം നീണ്ടുനില്ക്കുന്ന സാക്ഷരം പദ്ധതിയെക്കുറിച്ച് സ്‌കൂള്‍ ചുമതലയുള്ള സുശീലടീച്ചര്‍ ചടങ്ങില്‍ കാര്യങ്ങള്‍ വിശദീകരിച്ചു. സ്‌കൂളില്‍ ആകെയുള്ള 147 കുട്ടികളില്‍ 7 പേരാണ് സാക്ഷരം പരിപാടിയില്‍ പങ്കെടുക്കേണ്ടത്. ഇതില്‍ രണ്ടുപേര്‍ പ്രത്യേകപരിഗണന അര്‍ഹിക്കുന്നവരാണ്. സാക്ഷരം പരിപാടിയില്‍ പങ്കെടുക്കേണ്ടത് വെറും 0.04ശതമാനം മാത്രമാണ്. ഇത്രയും കുറഞ്ഞശതമാനം സൂചിപ്പിക്കുന്നത് ഉയര്‍ന്ന പഠനമികവിനെയാണ്.
ഉപജില്ലാകലോത്സവത്തില്‍ വീണ്ടും മികവ്
ഉപജില്ലാകലോത്സവത്തില്‍
നൃത്തനൃത്തേതര ഇനങ്ങളില്‍
കുട്ടികള്‍ മികച്ച പ്രകടനം
പുറത്തെടുത്തു.തലനാരിഴയുടെ
വ്യത്യാസത്തില്‍ അഞ്ചാം
സ്ഥാനത്ത് . കടങ്കഥമത്സരത്തിലെ
ഏക എ ഗ്രേഡ് സ്കൂള്‍ കരസ്ഥമാക്കി.
മത്സരിച്ച എല്ലാകുട്ടികളും
മികച്ച ഗ്രേഡുകള്‍ നേടി.
കടങ്കഥാമത്സരത്തില്‍
ശ്രീയുക്ത എ ഗ്രേഡോടെ ഒന്നാം
സ്ഥാനവും സംഘനൃത്തമത്സരത്തില്‍
കൃഷ്ണേന്ദു ആന്റ് പാര്‍ട്ടി
എ ഗ്രേഡോടെ രണ്ടാം സ്ഥാനവും
കരസ്ഥമാക്കി. കൂടാതെ
മഹിത ( മാപ്പിളപ്പാട്ട്
, കവിത), ഉണ്ണിമായ
(ഭരതനാട്യം ),
ശ്രേയ ( നാടോടിനൃത്തം
) എന്നിവര്‍ ഏ
ഗ്രേഡ് നേടി. അഭിമാനര്‍ഹമായ
നേട്ടത്തിന് പിന്നിലെ മറ്റു
കലാപ്രതിഭകള്‍ ആമ്പല്‍,
അഞ്ജന, സ്നേഹ,
ആര്യ, കൃഷ്ണേന്ദു,
അനഘ, ശ്രീഹരി,
ശ്രീശാന്ത്, അനന്യ
ടി വി, ശ്രീയുക്ത,
വിസ്മയ, അനന്യ
എസ് എന്നിവരാണ്.
Monday, 1 December 2014
ബ്ലോഗ് നിര്‍മ്മാണത്തില്‍ ജില്ലാതലപുരസ്കാരം
ജില്ലാതല ബ്ലോഗ് നിര്‍മ്മാണത്തില്‍ എല്‍ പി വിഭാഗത്തില്‍ രണ്ടാംസ്ഥാനംഉദുമ ജിഎല്‍പിയ്ക്ക്.ബേക്കല്‍ ഉപജില്ലാതല ബ്ലോഗ് നിര്‍മ്മാണത്തില്‍ എല്‍ പി വിഭാഗത്തില്‍ ഒന്നാംസ്ഥാനം ഉദുമ ജിഎല്‍പിയ്ക്ക്. ഡയറ്റ് പ്രിന്‍സിപ്പാള്‍, ഐടി കോര്‍ഡിനേറ്റര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍, ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
Friday, 14 November 2014
രക്ഷാകര്‍തൃയോഗം
ഉദ്ഘാടനം :ശ്രീമതി സുകുമാരി |
ഉദുമ
ഗ്രാമപഞ്ചായത്തുമെമ്പര്‍
ശ്രീമതി സുകുമാരി രക്ഷാകര്‍തൃയോഗം
ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്
ശ്രീമതി പത്മകുമാരിടീച്ചര്‍
അധ്യക്ഷം വഹിച്ച ചടങ്ങില്‍
എസ് എം ശി ചെയര്‍മാന്‍ ശ്രീ
അനില്‍കുമാര്‍, ബി
ആര്‍ സി ട്രയിനര്‍ ശ്രീ
ശശിമാസ്റ്റര്‍ എന്നിവര്‍
ആശംസകള്‍ നേര്‍ന്നു. ശ്രീമതി
രജനിടീച്ചര്‍ നന്ദി
പ്രകാശിപ്പിച്ചു.ശ്രമതി
സുശീലടീച്ചര്‍ ക്ലാസ്സ്
നയിച്ചു
Wednesday, 5 November 2014
Friday, 31 October 2014
Tuesday, 28 October 2014
Wednesday, 22 October 2014
Thursday, 16 October 2014
ബാലസഭയോഗം
BRC RESOURCE TEACHER Smt. R SINDHU |
ഈമാസത്തെ ബാലസഭായോഗത്തില്‍ നിരവധി കലാപരികള്‍ കുട്ടികള്‍ അവതരിപ്പിച്ചു. കഥാകഥനം, കവിതാലാപനം, കുട്ടിപ്പാട്ടുകള്‍, ആംഗ്യപ്പാട്ടുകള്‍, നാടകം എന്നിവ പരിപാടിക്ക് മാറ്റ് പകര്‍ന്നു. ശുചിത്വം എന്ന വിഷയത്തെ അധികരിച്ച് നാലാംക്ലാസ്സുകാരി ഉണ്ണിമായ പ്രസംഗിച്ചു. ഒക്ടോബര്‍ മാസത്തെ പരിപാടികള്‍ക്ക് ബി ആര്‍ സി റിസോഴ്സ് ടീച്ചര്‍ ശ്രീമതി ആര്‍ സിന്ധു ഉദ്ഘാടനം ചെയ്തു.
ലോകഭക്ഷ്യദിനം
BRC TRAINER Smt. BETTY ABRAHAM |
Thursday, 9 October 2014
ലോക തപാല്‍ ദിനം
കുറിപ്പ് വായന : അഷിത പി വി |
സംവാദം : ശ്രീ രാജീവന്‍, പോസ്റ്റ്മാന്‍ |
തപാല്‍ദിനക്വിസ്സ്
- ഇന്‍ലന്റിന്റെ വിലയെത്ര ? 2 രൂപ 50 പൈസ
- ആദ്യത്തെ പോസ്റ്റുമാനെ ഏതുപേരിലാണ് അറിയപ്പെടുന്നത് ? അഞ്ചലോട്ടക്കാരന്‍
- ലോകത്ത് ആദ്യമായി തപാല്‍ സംവിധാനം നടപ്പിലാക്കിയ രാജ്യം ? ഇംഗ്ലണ്ട്
കൂടുതല്‍ അറിയാന്‍ RESOURCE നോക്കുക
Wednesday, 8 October 2014
സൗജന്യ വിത്ത് വിതരണം
ഈ വര്‍ഷം ലോകകുടുംബകൃഷിവര്‍ഷം. ഓരോ വീട്ടിലും കുടുംബകൃഷി ഉണ്ടാക്കുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന വിത്ത് വിതരണ അതോറിറ്റിയുടെ സൗജന്യ വിത്ത് വിതരണം അസംബ്ലിയില്‍ വച്ച് നടന്നു. കുടുംബകൃഷി പ്രോത്സാഹിപ്പിക്കാന്‍ കുട്ടികളുടെ വീട് സന്ദര്‍ശിച്ച് ഏറ്റവും നല്ല കുട്ടി കര്‍ഷകനെ കണ്ടെത്തി മൂന്ന് കുട്ടികര്‍ഷകര്‍ക്ക് അവാര്‍ഡ് നല്‍കാനും തീരുമാനിച്ചു.
Tuesday, 7 October 2014
ഓലക്കണ്ടന്‍ പൂമ്പാറ്റ വിരുന്നെത്തി
സ്‌കൂള്‍ കുട്ടികള്‍ക്ക് കൗതുകമുണര്‍ത്തിക്കൊണ്ട് ഓലക്കണ്ടന്‍ പൂമ്പാറ്റ നാലാംക്ലാസ്സില്‍ വിരുന്നെത്തി. ഇത് സാധാരണയായി ഓലകള്‍ക്കിടയില്‍ പറക്കുന്നതുകൊണ്ടാണ് ഇതിന് ഓലക്കണ്ടന്‍ പൂമ്പാറ്റ എന്ന പേര് സിദ്ധിച്ചത്.
പ്യൂപ്പയില്‍ നിന്നും വിരിഞ്ഞയുടനെ എത്തിച്ചേര്‍ന്ന പൂമ്പാറ്റ ആയതിനാല്‍ ചിറകിന് പൂര്‍ണദൃഢത കൈവന്നിരുന്നില്ല. അതുകൊണ്ട് തന്നെ ഇത് അരമണിക്കൂറോളം കുട്ടികളുടെ മുന്നില്‍ ഇരുന്നു. പൂമ്പാറ്റയുടെ സ്പര്‍ശിനി, കാലുകള്‍, ചിറകുകള്‍ തുടങ്ങിയവ കുട്ടികള്‍ നിരീക്ഷിച്ചു.
ഏറ്റവും വലിയ പൂമ്പാറ്റയായ ഗരുഡശലഭത്തില്‍ നിന്നുള്ള വ്യത്യാസം തുടര്‍ന്നുണ്ടായ പൂമ്പാറ്റക്ലാസ്സില്‍ നിന്നും കുട്ടികള്‍ തിരിച്ചറിഞ്ഞു.
Thursday, 2 October 2014
ഗാന്ധിജയന്തി ആഘോഷം
സ്‌കൂളില്‍ ഗാന്ധിജയന്തി സമുചിതമായി ആഘോഷിച്ചു. സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് ഗാന്ധിസ്‌മുതിയുമായി ബന്ധപ്പെട്ട ഗാന്ധിയുടെ ബാല്യകാലാനുഭവങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വിശദികരിക്കുന്ന ക്ലാസ്സ് നടന്നു. ഗാന്ധിജയന്തിസന്ദേശം നല്‍കിയതിനെ തുടര്‍ന്ന് പ്രതിജ്ഞയെടുത്തു. കുട്ടികളുടെ നേതൃത്വത്തില്‍ ക്ലാസ്സ്തലശുചീകരണം നടന്നു. പിടിഎ, വിശ്വഭാരതിക്ലബ് പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പരിസരശുചീകരണം നടന്നു. തുടര്‍ന്ന് ഗാന്ധിക്വിസ്സ് കുട്ടികള്‍ക്കായി സംഘടിപ്പിച്ചു.
Wednesday, 1 October 2014
ബ്ലോഗ് നിര്‍മ്മാണത്തില്‍ ഒന്നാംസ്ഥാനം ഉദുമ ജിഎല്‍പിയ്ക്ക്
ബേക്കല്‍ ഉപജില്ലാതല ബ്ലോഗ് നിര്‍മ്മാണത്തില്‍ എല്‍ പി വിഭാഗത്തില്‍ ഒന്നാംസ്ഥാനം ഉദുമ ജിഎല്‍പിയ്ക്ക്. ബേക്കല്‍ ഉപജില്ലാതല ഹെഡ്മാസ്റ്റര്‍മാരുടെ യോഗത്തില്‍ വെച്ചാണ് കാസര്‍ഗോഡ് ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ പി വി കൃഷ്ണകുമാറാണ് അവാര്‍ഡ് വിതരണം ചെയ്തത്. യോഗത്തില്‍ ബേക്കല്‍ ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍, ഐടി കോര്‍ഡിനേറ്റര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Saturday, 27 September 2014
സാക്ഷരം ക്യാമ്പ് സാര്‍ത്ഥകമായി
സാക്ഷരം 2014 മായി ബന്ധപ്പെട്ട ക്യാമ്പിന്റെ തയ്യാറെടുപ്പിനായി എസ് ആര്‍ജി-പിടിഎയോഗങ്ങള്‍ ചേരുകയും വേണ്ട മൂന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്തു. രണ്ട് ദിവസം മുമ്പ് നടന്ന എസ് ആര്‍ജി യോഗത്തില്‍ ഓരോ അധ്യാപകര്‍ അവതരിപ്പിക്കേണ്ട വിഷയം ഏല്‍പ്പിച്ചിരുന്നു 27.9.2014 ന് നടന്ന ക്യാമ്പ് പഞ്ചായത്ത് മെമ്പര്‍ ശ്രീ അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു . ആനന്ദന്‍ മാസ്റ്ററുടെ തുടക്കത്തോടെ ക്യാമ്പ് ആരംഭിച്ചു ആദ്യത്തെ സെഷന്‍ കൈകാര്യം ചെയ്തത് രജനി ടീച്ചറായിരുന്നു വായ്ത്താരി പാടിയും പാടിപ്പിച്ചും ടീച്ചറും കുട്ടികളും ചേര്‍ന്ന് ക്ലാസ് ഊഷ്മളമായി. പിന്നീട് പുഷ്പടീച്ചറുടെ വക ഒരു കളിയായിരുന്നു കളികള്‍ കുട്ടികളെ ഉത്സാഹഭരിതരാക്കി അതിനുശേഷം നടന്ന കടംകഥസെഷന്‍ കുട്ടികളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയുംചെയ്തുകടംകഥസെഷനുശേഷം ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു അതിനു ശേഷം കഥയുടെ സെഷനായിരുന്നു രമ ടീച്ചര്‍ കൈകാര്യം ചെയ്ത ഈസെഷില്‍ കുട്ടികള്‍ കഥാസ്ട്രിപ്പുകള്‍ ക്രമപ്പെടുത്തുകയും ആകഥവായിച്ച് അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് ചിത്രം വരയായരരുന്നു സരിത ടീച്ചറാണ്ആസെഷന്‍ കൈകാര്യം ചെയ്തത് ബലൂണ്‍ വീര്‍പ്പിക്കല്‍ കളിയോടെ ക്യാമ്പ് അവസാനിപ്പിച്ചു.
കുട്ടികള്‍ വളരെ ഉത്സാഹത്തോടെ പങ്കെടുത്ത ക്യാമ്പ് പിന്നോക്കം നില്‍ക്കുന്ന ഈകുട്ടികള്‍ ഒട്ടും പിന്നോക്കമല്ല എന്ന തിരിച്ചറിവാണ് നല്‍കിയത്.
Friday, 26 September 2014
ക്ലാസ്സ് പിടിഎ യോഗം
പാദവാര്‍ഷികപരീക്ഷയ്ക്കുശേഷം
കുട്ടികളുടെ നിലവാരവും
തുടര്‍ന്ന് കുട്ടികള്‍ക്ക്
നല്‍കേണ്ട സഹായമെന്തെന്നും
വിശദികരിക്കാനായി ചേര്‍ന്ന
ക്ലാസ്സ് പിടിഎയോഗത്തില്‍
രക്ഷിതാക്കളുടെ
നിറഞ്ഞസാന്നിദ്ധ്യമായിരുന്നു.
ഓരോരുത്തരും
വീട്ടില്‍ കുട്ടികള്‍
നടത്തുന്ന പഠനപ്രവര്‍ത്തനങ്ങളുടെ
വിശദീകരണം നല്‍കി.
അദ്ധ്യാപകര്‍
കുട്ടികള്‍ക്ക് വ്യക്തിപരമായി
നല്‍കേണ്ട സഹായങ്ങള്‍
സൂക്ഷ്മതലത്തില്‍ വിശദീകരിച്ചു.
98% രക്ഷിതാക്കളും
പങ്കെടുത്തു.
ബേക്കല്‍
ബിപിഒ ശ്രീ ശിവാനന്ദന്‍,
ബി ആര്‍ സി
ട്രയിനര്‍ ശ്രീ ശശിധരന്‍
എന്നിവരുടെ സാന്നിദ്ധ്യം
ക്ളാസ് പിടിഎ യ്ക്ക് നല്ല
ഊര്‍ജ്ജം പകര്‍ന്നു.
ബ്ലോഗ് ഉദ്ഘാടനം
കുട്ടികളുടെയും
രക്ഷിതാക്കളുടെയും
സാന്നിദ്ധ്യത്തില്‍ വെച്ച്
ഉദുമ ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡണ്ട് ശ്രീ
എ ബാലകൃഷ്ണന്‍ സ്‌കൂള്‍
ബ്ലോഗ് ഉദ്ഘാടനം ചെയ്തു.
ബേക്കല്‍
ബിപിഒ :
ശ്രീ
ശിവാനന്ദന്‍ ആധുനിക കാലഘട്ടത്തിലെ
ബ്ലോഗിന്റെ പ്രാധാന്യം
സാധ്യതയും വിശദീകരിച്ചു.
ബി
ആര്‍ സി ട്രയിനര്‍ ശ്രീ ശശിധരന്‍
ബ്ലോഗ് എങ്ങനെ ഉപയോഗിക്കേണ്ടതെന്ന
കാര്യം അവതരിപ്പിച്ചു.
പിടിഎ
പ്രസിഡണ്ട് ചന്ദ്രന്‍ കൊക്കാല്‍
അധ്യക്ഷത വഹിച്ച ചടങ്ങില്‍
ഹെഡ്മിസ്ട്രസ് പത്മകുമാരി
സ്വാഗതവും ശ്രീമതി സുശീലടീച്ചര്‍
നന്ദിയും പ്രകാശിപ്പിച്ചു.
Thursday, 25 September 2014
Tuesday, 23 September 2014
മംഗള്‍യാനെ വരവേല്‍ക്കാന്‍
മംഗള്‍യാനെ
കൂടുതല്‍ അടുത്തറിയാനും
പ്രത്യേകതകള്‍ മനസ്സിലാക്കാനുമായി
ശാസ്ത്രക്ലബ്ബിന്റെ
ആഭിമുഖ്യത്തില്‍ ക്ലാസ്സ്
സംഘടിപ്പിച്ചു.
മംഗള്‍യാന്‍
വിജയം ശാസ്ത്രാന്വേഷണപഠനത്തെ
മുന്നോട്ടു നയിക്കുന്നതില്‍
നല്ല ഊര്‍ജ്ജം പകരുന്നതാണ്.ഇത് ലോകത്ത് ഏറ്റവും പ്രശോഭിതമായ വിജയമാകുമെന്നതില്‍ യാതൊരു സംശയവുമില്ലെന്ന് ക്ലാസ്സ് അവതരിപ്പിച്ചുകൊണ്ട് വിശദീകരിച്ചു. ഇതോടനുബന്ധിച്ച് മംഗള്‍യാന്‍ പതിപ്പ് തയ്യറാക്കാനും ക്വിസ്സ് മത്സരം നടത്താനും ശാസ്ത്രക്ലബ് തീരുമാനിച്ചു. ചടങ്ങില്‍ ശ്രീമതി രമ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ശാസ്ത്രക്ലബ്ബ് കണ്‍വീനറായ നാലാംക്ലാസ്സുകാരി മഹിത സ്വാഗതവും അഭിനന്ദ് നന്ദിയും പറഞ്ഞു.
Tuesday, 16 September 2014
ഓസോണ്‍ ദിനാഘോഷം
വിദ്യാലയത്തിലെ
ശാസ്ത്രക്ലബ്ബിന്റെ
ആഭിമുഖ്യത്തില്‍ ഓസോണ്‍
ദിനാഘോഷം സമുചിതമായി ആചരിച്ചു.
ശ്രീമതി
പുഷ്പടീച്ചറുടെ അധ്യക്ഷതയില്‍
നടന്ന പരിപാടിയില്‍ സുശീല
ടീച്ചര്‍ പ്രകൃതിയെക്കുറിച്ച്
കൂട്ടികള്‍ക്ക് ക്ലാസ്സെടുത്തു.
ഓസോണ്‍
ഇന്ന് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും
സമൂഹം ഏറ്റെടുത്തുനടത്തേണ്ട
കാര്യങ്ങളെക്കുറിച്ചും
മുഖ്യപ്രഭാഷണത്തില്‍
കുട്ടികളുമായി ആനന്ദ് മാസ്റ്റര്‍
സംസാരിച്ചു.
ശ്രീമതി
രമടീച്ചര്‍പരിപാടിക്ക്
ആശംസകള്‍ നേര്‍ന്ന്
സംസാരിച്ചു.
Monday, 15 September 2014
ഓണപ്പതിപ്പ് പ്രകാശനം
മാവേലിനാടുവാണീടുംകാലം
മാനുഷ്യരെല്ലാരും
ഒന്നുപോലെ
മാഹാബലിചരിതം
എന്ന കൃതിയിലെ ഈ വരികള്‍
എല്ലാവര്‍ക്കും പരിചിതമാണ്.
ഓണത്തിന്റെ ഐതിഹ്യവുമായി
ബന്ധപ്പെട്ട കഥ,
ഓണപ്പാട്ടുകള്‍,
ഓണച്ചൊല്ലുകള്‍,
ഓണക്കളികള്‍,
വിവിധതരം
പൂക്കളങ്ങള്‍ എന്നിവ
ഉള്‍ക്കൊള്ളിച്ചുകൊണ്ട്
കുട്ടികള്‍ ക്ലാസ്സ് തലത്തില്‍
ഓണപ്പതിപ്പ് തയ്യാറാക്കി.ഇതില്‍
നിനിനും മികച്ച കുറച്ചുപതിപ്പുകള്‍
ബാലസഭയില്‍ വെച്ച് ശ്രീമതി
രമ ടീച്ചര്‍ പ്രകാശനം ചെയ്തു.
Friday, 5 September 2014
ഓണാഘോഷം
കാണം
വിറ്റും ഓണം ഉണ്ണണം എന്ന
പഴമൊഴി ഓണക്കാലത്ത് മലയാളിയുടെ
മനസ്സില്‍ മന്ത്രിച്ചുകൊണ്ടേയിരിക്കും.
ഓണാഘോഷ പരിപാടികള്‍
സ്‌കൂള്‍തലത്തില്‍ സെപ്തംബര്‍
5
നാണ്
സംഘടിപ്പിച്ചത്.
പിടി
എ യുടെ നിര്‍ലോഭമായ സഹായസഹകരണത്തോടെ
സാമ്പാര്‍ മുതലുള്ള ഓണവിഭവങ്ങള്‍
ഉള്‍പ്പെടുത്തിയുള്ള ഓണസ്സദ്യയും
പാല്‍പായസവും
രുചിയേറിയവയായിരുന്നു.ഓണപ്പൂക്കളം.
ഓണസ്സദ്യ,
ഓണക്കളികള്‍,
ഓണപ്പാട്ടുകള്‍,
അനുഭവവിവരണം,
എന്റെ
ഓണം,
ഐതിഹ്യകഥകള്‍
തുടങ്ങിയവ ഓണാഘോഷത്തിന്റെ
ഭാഗമായി സംഘടിപ്പിച്ചു.
Subscribe to:
Posts (Atom)