എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം

എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം ...

Tuesday, 30 June 2015

എല്‍ എസ് എസ് പരീക്ഷയില്‍ വിജയത്തിളക്കം

SREYA SREEDHSRAN
SIVARAJ
2015-16 വര്‍ഷം സ്കൂളിന് അഭിമാനത്തിളക്കം.
         ഈവര്‍ഷത്തെ എല്‍ എസ് എസ് പരീക്ഷയില്‍ ഉദുമ ഗവ എല്‍ പിയിലെ ശ്രേയ ശ്രീധരന്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി അഭിമാനത്തിന്റെ സുവര്‍ണ്ണശോഭയില്‍. തുടര്‍ച്ചയായ ഈ നേട്ടം കൈവരിക്കുകവഴി  ജില്ലയ്ക്ക് തന്നെ മാതൃകയാവുകയാണ് ഉദുമ  ഗവ എല്‍ പി സ്കൂള്‍. കഴിഞ്ഞവര്‍ഷം ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്   ഈവിദ്യാലയത്തിലെ നന്ദന കെ ആണ്.
ASHITHA
SARANYA MADHAVI
LAVANYA
         ഈ വര്‍ഷത്തെ എല്‍ എസ് എസ് പരീക്ഷയില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടികളില്‍ ആദ്യസ്ഥാനക്കാരും ഇവിടുത്തെ കുട്ടികളാണ്. നാലാം സ്ഥാനം കരസ്ഥമാക്കിയ ശിവരാജ് , അഷിത, ശരണ്യ, ലാവണ്യ എന്നിവരടക്കം  5 പേര്‍  എല്‍ എസ് എസ് നേടി ജില്ലയ്ക്ക് തന്നെ അഭിമാനമായി



Wednesday, 17 June 2015

രക്ഷാകര്‍തൃബോധവല്‍ക്കരണക്ലാസ്സ്

ഈ വര്‍ഷത്തെ ക്ലാസ്സ് പിടിഎ യോഗത്തെതുടര്‍ന്ന്  രക്ഷാകര്‍തൃബോധവല്‍ക്കരണക്ലാസ്സ് സംഘടിപ്പിച്ചു. ആധുനികകാലത്ത് ഒരു രക്ഷിതാവ്  കുട്ടിയെ സഹായിക്കേണ്ടത് എങ്ങിനെ ? എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം ? എന്നീകാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന വിധത്തില്‍ ക്ലാസ്സ് നടത്തി. ക്ലാസ്സിന് ആനന്ദ്മാസ്റ്റര്‍ നേതൃത്വം നല്‍കി.

CPTA യോഗം


introduction : Smt Rema teacher
2015-16 അധ്യയനവര്‍ഷത്തെ ആദ്യ CPTA യോഗത്തില്‍ എല്ലാ രക്ഷിതാക്കളും യോഗത്തില്‍ പങ്കെടുത്തു അധ്യാപകര്‍ കുട്ടികളുടെ നിലവാരത്തെക്കുറിച്ചും രക്ഷിതാക്കള്‍ എങ്ങനെയൊക്കെ കുട്ടികളെ പിന്തുണയ്ക്കണം എന്നതിനെക്കുറിച്ചും ചര്‍ച്ച നടത്തി. ഈ യോഗത്തില്‍  പഠനപ്രവര്‍ത്തനങ്ങളുടെ അവതരണവും കുട്ടികള്‍ നടത്തി

Monday, 8 June 2015

ഉദുമ ഗവ എല്‍ പി സ്കൂളില്‍ പ്രവേശത്തില്‍ വര്‍ദ്ധന


പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവുതെളിയിച്ച് നാടിന്റെ പ്രശംസ പിടിച്ചുപറ്റുകയാണ് ഉദുമ ഗവ എല്‍ പി സ്കൂള്‍ രക്ഷിതാക്കളുടേയും നാട്ടുകാരുടേയും നിസ്സീമസഹകരണമാണ് സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനമാകുന്നത്. ഇതിന്റെ അണുരണനങ്ങള്‍ പുതിയപ്രവേശനത്തിലൂടെ വെണ്‍നുരകള്‍‌ തീര്‍ക്കുകയാണ്. കഴിഞ്ഞവര്‍ഷം ഒന്നാം തരത്തില്‍ 27 കുട്ടികളാണ് പ്രവേശനം നേടിയതെങ്കില്‍ ഈ വര്‍ഷം അത് 43 കുട്ടികളായി വര്‍ദ്ധിച്ചിരിക്കുകയാണ്. സ്കൂള്‍ എസ് എം സി യുടെ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്ലാഘനീയമാണ്.

Friday, 5 June 2015

പരിസ്ഥിതി ദിനാചരണം

          700 കോടി സ്വപ്നങ്ങള്‍ 
          ഒരേ ഒരു ഭൂമി
          ഉപഭോഗം കരുതലോടെ
ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശം . കുട്ടികളില്‍ പരിസ്ഥിതി ചിന്ത വളര്‍ത്തുന്നതിനും നാം ജീവിക്കുന്ന ചുറ്റുപാടിനെക്കുറിച്ച് ഓര്‍ക്കുന്നതിനും വേണ്ടി ലോകപരിസ്ഥിതി ദിനത്തില്‍ സ്കൂളില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.
          സ്കൂളില്‍ നടന്ന ചടങ്ങില്‍ വെച്ച് മുഴുവന്‍ കുട്ടികള്‍ക്കും മരത്തൈകള്‍ വിതരണം ചെയ്തു. മുന്‍ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീമതി യശോദ ടീച്ചര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
        കേരളത്തിന്റെ സവിശേഷമായ പരിസ്ഥിതി തിരിച്ചറിയുന്ന വിധത്തില്‍ മുന്‍കൂട്ടി തയ്യാറാക്കിയ ക്വിസ് ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് നല്‍കി. പരിസ്ഥിതി പ്രാധാന്യമുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം , ചിത്രംവര, പരിസ്ഥിതി പ്രഭാഷണങ്ങള്‍ എന്നിവ ക്ലാസ്സുതലത്തില്‍ സംഘടിപ്പിച്ചു.

Wednesday, 3 June 2015

എല്ലാവര്‍ക്കും വിദ്യാഭ്യാസം ഹരികൃഷ്ണകായര്‍ത്തായ സ്കൂള്‍ പ്രവേശനം നേടി

         ഹരികൃഷ്ണന് കൂട്ടുകാരില്ല.വീടുമാത്രമേ അവനറിയാവൂ. വീടുവിട്ട് മറ്റൊരിടത്തും സഞ്ചരിക്കാന്‍ വയ്യ . സ്കൂള്‍ പ്രവേശനം നേടിയപ്പോള്‍ ഓട്ടിസം ലക്ഷണങ്ങള്‍ കാണിക്കുന്ന ഈ കുട്ടിയുടെ അച്ഛനമ്മമാര്‍ക്ക്  പ്രതീക്ഷയുടെ പുതുവെളിച്ചം കണികാണാനായി.
        ഭരണഘടന അനുശാസിക്കുന്നത് എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കണമെന്നാണ് . നമ്മുടെ നാടിന്റെ പലഭാഗത്തും ഇന്നും ആ അവകാശം ലഭിക്കാത്ത കുട്ടികള്‍ ഉണ്ട്. മാനസീകമായി വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പലപ്പോഴും ഈ പരിഗണന ലഭിക്കാത്ത അവസ്ഥയുണ്ട് ഉദുമ ഗവ എല്‍ പിസ്കൂളിന്റെ പ്രവര്‍ത്തനപരിധിക്കുമപ്പുറത്തുള്ള കുട്ടിയെ ക്കൂടി സ്കൂളില്‍ പ്രവേശനം നല്‍കി സ്കൂള്‍ മാതൃകയായി.
        കുട്ടിയെ ഏറ്റെടുക്കാന്‍ സര്‍വ്വാത്മനാ തയ്യാറായ സ്കൂള്‍ എസ് എം സി, ബി ആര്‍ സി റിസോഴ്സ് ടീച്ചര്‍ ശ്രീകല ബി എന്നിവരുടെ അശ്രാന്തപരിശ്രമമാണ് ഹരികൃഷ്ണന് പ്രതീക്ഷയുടെ നാമ്പുകള്‍ സമ്മാനിച്ചത്.

Monday, 1 June 2015

ആഘോഷമായി പ്രവേശനോത്സവം



ജൂണ്‍ 1 സ്കൂള്‍ ആരംഭം.
നവാഗതര്‍ക്ക് അക്ഷരാരംഭം മറ്റൊരര്‍ത്ഥത്തില്‍ സ്കൂള്‍ തിരുമുറ്റത്ത് അക്ഷരപൊന്‍മുടിയിലേക്കുള്ള പ്രയാണത്തിന്റെ തുടക്കം.
കുട്ടികള്‍ക്ക് സ്വാഗതമേകാന്‍ സ്കൂള്‍ അണി‍ഞ്ഞൊരുങ്ങി .
വര്‍ണ്ണാഭമായ അന്തരീക്ഷത്തില്‍ മുതിര്‍ന്നകുട്ടികള്‍ നവാഗതരെ സ്വാഗതഗാനം പാടി വരവേറ്റത് കുട്ടികള്‍ക്ക് നവ്യാരംഭമായി .
ചിത്രങ്ങളുടേയും പൂക്കളുടെയും തണലിലാണ് ഒന്നാം ക്ലാസ്സ് സജ്ജമാക്കിയത് ആകാംഷയ്ക്കപ്പുറം കുട്ടികളെ അറിവിന്റെ പുതുവെളിച്ചത്തിലേക്കാണ് നയിച്ചത്.