12
പേര്‍
ചന്ദ്രനിലിറങ്ങി.
അതും
മൂന്നുവര്‍ഷത്തെ ഇടവേളയില്‍.
ശാസ്ത്രപുരോഗതിയുടെ
ഏറ്റവും സുവര്‍ണമായ ഒരു
കാല്‍വെയ്പ്.
സ്കൂളില്‍
പ്രദര്‍ശിപ്പിച്ച ഡോക്യുമെന്ററിയിലൂടെ
കുട്ടികള്‍ നേരിട്ടറിഞ്ഞ
വസ്തുതകള്‍.
ചന്ദ്രനെക്കുറിച്ചുള്ള
വിവിധ ശാസ്ത്രചിന്തകള്‍
പങ്കുവെക്കാനുള്ള ഒരു ദിവസമായി
മാറി ജൂലൈ 21.
ചാന്ദ്രക്വിസ്സിന്
ശേഷം ചാന്ദ്രഗീതങ്ങള്‍
ആലപിച്ചും ചാന്ദ്രപ്പതിപ്പ്
നിര്‍മിച്ചും കുട്ടികള്‍
ചാന്ദ്രദിനത്തിന് നല്ല നിലാവ്
പകര്‍ന്നു.
എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം
Monday, 21 July 2014
Friday, 18 July 2014
ക്ലാസ്സ് പിടിഎ യോഗം
ഓരോകുട്ടിയുടേയും ക്ലാസ്സ് ടെസ്റ്റ് വിവരങ്ങള്‍, ക്ലാസ്സ് നിലവാരം എന്നിവ രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടിയുള്ള ക്ലാസ്സ് പിടിഎ നടത്തി. കുട്ടികള്‍ക്ക് സഹായം നല്‍കേണ്ടതെങ്ങനെയെന്നും അതിനുവേണ്ടി ഒരുക്കേണ്ട സഹചര്യത്തെപ്പറ്റിയും ക്ലാസ്സ് പിടിഎയില്‍ ചര്‍ച്ച ചെയ്
Wednesday, 16 July 2014
Tuesday, 15 July 2014
ശുചിത്വമോണിറ്ററിങ്
ശുചിത്വമോണിറ്ററിങിന്റെ ഭാഗമായി SAFE KERALAഹെല്‍ത്ത് ടീം സ്‌കൂള്‍ സന്ദര്‍ശിച്ചു. ക്ലാസ്സുമുറി, പരിസരം, അടുക്കള, ശുചീകരണസ്ഥലം, കക്കൂസ് തുടങ്ങിയവ വിശദമായ നിരീക്ഷണത്തിന് വിധേയമാക്കി. വിസിറ്റ് ബുക്കില്‍ അവര്‍ very good എന്നു രേഖപ്പെടുത്തി
Monday, 14 July 2014
ക്ലാസ്സ് ടെസ്റ്റ്
ഒന്നുമുതല്‍
നാല് വരെ ക്ലാസ്സുകളില്‍
വിവിധവിഷയങ്ങളുമായി ബന്ധപ്പെട്ട്
ക്ലാസ്സ് ടെസ്റ്റ് നടത്തി.
സന്നദ്ധതപ്രവര്‍ത്തനങ്ങളെ
തുടര്‍ന്ന്ആദ്യ യൂണിറ്റിലെ
വിവിധവ്യവഹാരരൂപങ്ങള്‍
ഉള്‍പ്പെടുത്തിയാണ് ക്ലാസ്സ്
ടെസ്റ്റിനുള്ള ചോദ്യങ്ങള്‍
രൂപകല്‍പ്പന ചെയ്തത്.
Friday, 11 July 2014
ഗണിതക്ലബ്ബ്
സംഖ്യമാന്ത്രികത്തിന്റെ
അനന്തസാധ്യതകള്‍ അനാവരണം
ചെയ്യുന്ന ആള്‍ജിബ്രയുടെ
പുതിയതലം കുട്ടികള്‍ക്ക്
മുന്നില്‍തുറന്നുകാട്ടിയാണ്
ഗണിതക്ലബ്ബിന്റെ ഉദ്ഘാടനം
നിര്‍വഹിച്ചത്.
പസിലുകള്‍,
മാജിക്കുകള്‍,
യുക്തികള്‍
തുടങ്ങിയ നിരവധി ഗണിതഇനങ്ങള്‍
കോര്‍ത്തിണക്കിയ ഗണിതകേളികള്‍
ഉള്‍ക്കൊള്ളിച്ച ഗണിതോത്സവത്തിലൂടെയാണ്
ഉദ്ഘാടനം നിര്‍വഹിച്ചത്
ഗണിതശാസ്ത്ര അക്കാദമിക്
അംഗമായ ശ്രീ വി പി ശശിധരന്‍
മാസ്റ്ററാണ്.
Thursday, 10 July 2014
സയന്‍സ് ക്ലബ്ബ് ഉദ്ഘാടനം
ശാസ്ത്രകൗതുകത്തിന്റെ
ഏറ്റവും മനോഹരമായ ഉമ്മറക്കോലായിയാണ്
പരീക്ഷണങ്ങള്‍.
അതിലൂടെ
കടന്നുചെന്നാല്‍ ശാസ്ത്രമന്ദിരത്തന്റെ
വിസ്മയങ്ങള്‍ഉത്തരോത്തരം
ചിന്തനീയമാകുമത്രേ!
സയന്‍സ്
ക്ലബ്ബ് ഉദ്ഘാടനത്തില്‍
കുട്ടികള്‍ ഏറ്റവും കൂടുതല്‍
ഹൃദയത്തില്‍ പ്രതിഷ്ഠിച്ചതും
പരീക്ഷണങ്ങളാണ്.
സയന്‍സ്
ക്ലബ്ബ് ഉദ്ഘാടനം നിര്‍വഹിച്ചത്
പ്രശസ്ത ശാസ്ത്ര അധ്യാപകനായ
ശ്രീ ഓ രാജഗോപാലന്‍ മാസ്റ്ററാണ്.
Friday, 4 July 2014
വിദ്യാരംഗം ഉദ്ഘാടനവും ബഷീര്‍ദിനവും
ബേക്കല്‍ ഹൈസ്കൂള്‍ അധ്യാപകനായ ശ്രീ വേണുമാസ്റ്ററാണ് വിദ്യാരംഗം ഉദ്ഘാടനം നിര്‍വഹിച്ചത്. സാഹിത്യത്തിലെ അതികായന്‍മാരുടെ നിരവധി കഥസന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കിയ മനോഹരമായ അവതരണശൈലിയാണ് കുട്ടികള്‍ ഏറ്റവും ഹൃദ്യമായത്. എം ടി മുതല്‍ ആധുനികഎഴുത്തുകാരുടെ കഥകള്‍ അരങ്ങിലെത്തും വിധത്തിലുള്ള ക്ലാസ്സ് ഭാവനാത്മകമായിരുന്നു.
ഒന്നും
ഒന്നും ചേര്‍ന്നാല്‍ ഇമ്മിണി.....
നാലാം
ക്ലാസ്സുകാരി കഥപറയുകകയാണ്.അത്രയ്ക്ക്
വലിയ മൂക്കാ...
അതൊരു
സംഭവമാ....
ശ്രീശാന്ത്
പറഞ്ഞുതുടങ്ങി.കുട്ടികള്‍
വായിച്ച ബഷീര്‍കഥകള്‍ രസകരമായി
അവതരിപ്പിക്കാന്‍ ബഷീര്‍ദിനത്തില്‍
അവസരം നല്‍കി.
കൂടാതെ
അധ്യാപകര്‍ അവരുടെ അനുഭവം
കൂട്ടിച്ചേര്‍ത്തപ്പോള്‍
ബഷീര്‍കഥാപാത്രങ്ങള്‍
അരങ്ങത്തെത്തിയ അനുഭവമായി.
വാരാദ്യക്വിസ്സ്
ഓരോ
ആഴ്ചയിലും ആദ്യദിനത്തില്‍
ബുള്ളറ്റിന്‍ ബോര്‍ഡില്‍
10
ചോദ്യങ്ങള്‍
വീതം പ്രദര്‍ശിപ്പിക്കും.
മാസത്തില്‍
ഇവകൂടി ഉള്‍പ്പെടുത്തിയുള്ള
ക്വിസ്സ് മത്സരം നടത്തുന്നു.
ജൂലൈ
മാസത്തില്‍ ബഹിരാകാശവുമായി
ബന്ധപ്പെട്ട ചോദ്യമാണ്
പ്രദര്‍ശിപ്പിച്ചത്.
Thursday, 3 July 2014
ഡൈനിങ് ഹാള്‍ ഉദ്ഘാടനം
പാലക്കുന്ന്
മര്‍ച്ചന്റ് നേവിയുടെ
ധനസഹായത്തോടെ നിര്‍മ്മിച്ച
ഡൈനിങ് ഹാള്‍ വിപുലമായ
ചടങ്ങുകളോടെ ബഹുമാനപ്പെട്ട
ഉദുമ എംഎല്‍എ കെ വി കുഞ്ഞിരാമന്‍
ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍
ഡിപിഒ,
എഇഒ,
ബിപിഒ,
പഞ്ചായത്ത്
പ്രസിഡണ്ട്,
വാര്‍ഡ്
മെമ്പര്‍,
പിടിഎ
അംഗങ്ങള്‍ തുടങ്ങിയവര്‍
സന്നിഹിതരായി.
Tuesday, 1 July 2014
സന്ദര്‍ശനം
ഒഎസ്എസിന്റെ
ഭാഗമായി ക്ലാസ്സ് പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തുന്നതിനുവേണ്ടി
ബേക്കല്‍ ബിആര്‍സിയിലെ
സിആര്‍സി കോര്‍ഡിനേറ്റര്‍
ശ്രീമതി ടി ശ്രീവിദ്യ സ്കൂള്‍
സന്ദര്‍ശിച്ചു.
അക്കാദമികപ്രവര്‍ത്തനങ്ങള്‍
ഭംഗിയായി നടക്കുന്നതായി
വിസിറ്റ് ബുക്കില്‍ രേഖപ്പെടുത്തി.
Subscribe to:
Posts (Atom)