എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം

എൽ എസ് എസ് - ഉദുമ ജി എൽ പി എസ് നു മികച്ച വിജയം ...

Friday 4 July 2014

വിദ്യാരംഗം ഉദ്ഘാടനവും ബഷീര്‍ദിനവും



              ബേക്കല്‍ ഹൈസ്കൂള്‍ അധ്യാപകനായ ശ്രീ വേണുമാസ്റ്ററാണ് വിദ്യാരംഗം ഉദ്ഘാടനം നിര്‍വഹിച്ചത്. സാഹിത്യത്തിലെ അതികായന്‍മാരുടെ നിരവധി കഥസന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കിയ മനോഹരമായ അവതരണശൈലിയാണ് കുട്ടികള്‍ ഏറ്റവും ഹൃദ്യമായത്. എം ടി മുതല്‍ ആധുനികഎഴുത്തുകാരുടെ കഥകള്‍ അരങ്ങിലെത്തും വിധത്തിലുള്ള ക്ലാസ്സ് ഭാവനാത്മകമായിരുന്നു.
            ഒന്നും ഒന്നും ചേര്‍ന്നാല്‍ ഇമ്മിണി..... നാലാം ക്ലാസ്സുകാരി കഥപറയുകകയാണ്.അത്രയ്ക്ക് വലിയ മൂക്കാ... അതൊരു സംഭവമാ.... ശ്രീശാന്ത് പറഞ്ഞുതുടങ്ങി.കുട്ടികള്‍ വായിച്ച ബഷീര്‍കഥകള്‍ രസകരമായി അവതരിപ്പിക്കാന്‍ ബഷീര്‍ദിനത്തില്‍ അവസരം നല്‍കി. കൂടാതെ അധ്യാപകര്‍ അവരുടെ അനുഭവം കൂട്ടിച്ചേര്‍ത്തപ്പോള്‍ ബഷീര്‍കഥാപാത്രങ്ങള്‍ അരങ്ങത്തെത്തിയ അനുഭവമായി.

No comments:

Post a Comment